രണ്ടര ലക്ഷം രൂപയും ഫോണും നല്‍കി: മഞ്ചേശ്വരത്തുനിന്ന് പിന്മാറാൻ ബിജെപി പണം നൽകിയെന്ന വെളിപ്പെടുത്തലുമായി കെ.സുന്ദര

മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിൽ നിന്നും പിന്മാറാൻ ബിജെപി പണം നൽകിയെന്ന് ബിഎസ്‍പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദര.

Update: 2021-06-05 05:27 GMT
Advertising

മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിൽ നിന്നും പിന്മാറാൻ ബിജെപി പണം നൽകിയെന്ന് ബിഎസ്‍പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദര. 15 ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും രണ്ടര ലക്ഷം രൂപയും ഫോണുമാണ് നൽകിയത്. വിജയിച്ചാൽ മംഗളൂരുവിൽ വൈൻ പാർലർ നൽകാം എന്നും വാഗ്ദാനം ഉണ്ടായിരുന്നു. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബിജെപി നേതാക്കൾ സമ്മർദം ചെലുത്തിയെന്നും കെ. സുന്ദര മീഡിയവണിനോട് പറഞ്ഞു.

എന്‍ഡിഎ പ്രവേശനത്തിനായി സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പണം നല്‍കിയെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് സുന്ദരയുടെ തുറന്നുപറച്ചില്‍ കൂടി വന്നിരിക്കുന്നത്. മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍റെ  അപര സ്ഥാനാര്‍ഥിയായിട്ടായിരുന്നു കെ സുന്ദര പത്രിക സമര്‍പ്പിച്ചത്. പിന്നീട് സുന്ദര പത്രിക പിന്‍വലിക്കുകയായിരുന്നു. ബിജെപി നേതാക്കള്‍ പണം നല്‍കിയതിനാലാണ് താന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയതെന്നാണ് സുന്ദരയുടെ വെളിപ്പെടുത്തല്‍.

ബിജെപി നേതാക്കള്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കി. പണം വീട്ടിലെത്തി അമ്മയുടെ കയ്യിലാണ് നല്‍കിയത്. എനിക്ക് നേരത്തെ വാട്സ് ആപ്പ് ഉള്ള ഫോണ്‍ ഇല്ലായിരുന്നു.സുരേന്ദ്രന്‍ ജയിച്ചാല്‍ വൈന്‍ ഷോപ്പും വീടും നല്‍കാമെന്നും പറഞ്ഞിരുന്നുവെന്നും സുന്ദര പറയുന്നു.

ബി എസ് പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരത്തെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പത്രിക പിന്‍വലിപ്പിച്ച് ബിജെപിയില്‍ അംഗത്വം എടുപ്പിക്കുകയായിരുന്നു. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സുന്ദരയ്ക്ക് ലഭിച്ചത് 467 വോട്ടുകളാണ്. 89 വോട്ടുകളുടെ വ്യത്യാസത്തിനായിരുന്നു കെ സുരേന്ദ്രന്‍ ആ തവണ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിപ്പോയത്. 

Full View


Tags:    

Similar News