'കള്ളപ്പണം തടയാൻ സമഗ്രനിയമം, ലംഘിച്ചാൽ 10 വർഷം തടവ്': കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

കൊടകര കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തവരെല്ലാം ബി.ജെ.പി നേതാക്കളുമായി അടുപ്പമുള്ളവരാണ്

Update: 2021-06-03 13:11 GMT
Editor : rishad | By : Web Desk
Advertising

കൊടകര കള്ളപ്പണകേസില്‍ കൂടുതൽ ബി.ജെ.പി നേതാക്കളിലേക്ക് അന്വേഷണം നീളുന്നതിനിടെ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ.


2015ല്‍ കെ. സുരേന്ദ്രന്‍ ഷെയര്‍ ചെയ്ത ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നത്. കള്ളപ്പണം തടയാന്‍ സമഗ്രനിയമം, ലംഘിച്ചാല്‍ 10 വര്‍ഷം തടവ്, 300 ശതമാനം പിഴ എന്നുള്ളതാണ് ഫേസ്ബുക്ക് പോസ്റ്റ്. ജനകീയ ബജറ്റ് എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അഭ്യന്തര മന്ത്രി അമിത്ഷായുടെയും ചിത്രങ്ങളുമുണ്ട്. കേന്ദ്രസഹമന്ത്രി വി മുരളീധരന്‍, എം.ടി രമേശ് എന്നിവരുടെ ചിത്രങ്ങളും സുരേന്ദ്രന്‍ ഷെയര്‍ ചെയ്ത പോസ്റ്ററിലുണ്ട്. 

അതേസമയം കൊടകര കള്ളപ്പണക്കേസിൽ ബിജെപിക്ക് പങ്കില്ലെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. പാർട്ടിക്ക് വേണ്ടിയല്ല പണമെത്തിയതെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് സുരേന്ദ്രന്‍ വിശദീകരിക്കുന്നത്. കേസിൽ ബി.ജെ.പി മധ്യമേഖല സെക്രട്ടറി എൽ പത്മകുമാറിനെ വ്യാഴാഴ്ച ചോദ്യം ചെയ്തിരുന്നു. ബിജെപിയുടെ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള നേതാവാണ് എല്‍. പത്മകുമാര്‍. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തവരെല്ലാം ബി.ജെ.പി നേതാക്കളുമായി അടുപ്പമുള്ളവരാണ്. 

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News