കെ. വിദ്യയുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ഉച്ചയോടെ വിദ്യയെ മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും

Update: 2023-06-24 05:19 GMT
Editor : Shaheer | By : Web Desk
കെ.വിദ്യ
Advertising

പാലക്കാട്: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യയുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. ഉച്ചയോടെ വിദ്യയെ മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും.

അഗളി പൊലീസ് കെ. വിദ്യയെ കസ്റ്റഡിയിൽ വാങ്ങിയിട്ട് രണ്ട് ദിവസമായി. തെളിവെടുപ്പിനായി എങ്ങോട്ടും കൊണ്ടുപോയിട്ടില്ല. വിദ്യയെ ഇന്ന് അട്ടപ്പാടി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കണം. അഗളി പൊലീസ് കസ്റ്റഡി കാലാവധി നീട്ടിചോദിക്കാൻ സാധ്യതയില്ലെന്നാണ് സൂചന.

കരിന്തളം കോളജിൽ വ്യാജരേഖ സമർപ്പിച്ച് ജോലി നേടിയ സംഭവത്തിൽ വിദ്യയെ അറസ്റ്റ്‌ ചെയ്യണമെന്ന് നീലേശ്വരം പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹരജി പരിഗണിച്ചാൽ വിദ്യയെ നീലേശ്വരം പൊലീസിന് കസ്റ്റഡിയിൽ നൽകാനും സാധ്യതയുണ്ട്. വ്യാജരേഖയുടെ അസ്സല്‍ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

Full View

വിദ്യയുടെ ഫോണിൽ വ്യാജരേഖ ഉണ്ടാകുമെന്നും ഇത് ഡിലീറ്റ് ചെയ്തതാണെന്നുമുള്ള സംശയമാണ് പൊലീസിനുള്ളത്. ഇത് കണ്ടെത്താനായി സൈബർ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. ഫോണിൽനിന്ന് ഡിലീറ്റ് ചെയ്ത ഇ-മെയിലുകളും ഫോട്ടോകളും തിരികെ ലഭിക്കാനുള്ള ശ്രമം ആരംഭിച്ചു. ഇന്നലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്.

Summary: K. Vidya's police custody ends today. The bail plea will be heard today at Mannarkkad Munsiff Magistrate Court

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News