സർക്കാർ ഭൂമി തട്ടിയെടുക്കാൻ മാഫിയാ നീക്കം: കടകംപള്ളി സുരേന്ദ്രൻ

സർക്കാർ ഉദ്യോഗസ്ഥരുടെ ഒത്താശയെന്ന് എംഎല്‍എ

Update: 2022-03-08 01:19 GMT
Advertising

സർക്കാർ ഭൂമി തട്ടിയെടുക്കാൻ മാഫിയ ശ്രമമെന്ന് എംഎൽഎ കടകംപള്ളി സുരേന്ദ്രൻ. കഴക്കൂട്ടത്ത് മിനി സിവിൽ സ്റ്റേഷൻ നിർമിക്കാനായി തെരഞ്ഞെടുത്ത സ്ഥലമാണ് സർക്കാർ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്വകാര്യ വ്യക്തികൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നതെന്ന് എംഎല്‍എ പറയുന്നു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.

നിലവിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് സിവിൽ സ്റ്റേഷൻ വരുന്നത്. എന്നാൽ തറക്കല്ലിടലിന് പിന്നാലെ ഭൂമിയിൽ അവകാശ തർക്കം ഉണ്ടായി. വിഴിഞ്ഞം സ്വദേശിയായ അബ്ദുൽ കലാം എന്നയാളാണ് ഭൂമിയുടെ അവകാശത്തെ ചൊല്ലി കോടതിയിൽ കേസ് ഫയൽ ചെയ്തത്. 1957ൽ അബൂബക്കർ എന്ന വ്യക്തി ബ്ലോക്ക് പഞ്ചായത്തിനായി സർക്കാരിന് ഈ ഭൂമി കൈമാറി. എന്നാൽ അതേ സ്ഥലത്ത് മിനി സിവിൽ സ്റ്റേഷൻ നിർമിക്കാനുള്ള നീക്കം നിയമവിരുദ്ധമാണെന്നും ഭൂമി തിരികെ നൽകണമെന്നും ചൂണ്ടിക്കാട്ടിയാണ് അബൂബക്കറിന്‍റെ ബന്ധുവായ അബ്ദുൽ കലാം കോടതിയെ സമീപിച്ചത്. തുടർന്ന് നിർമാണം കോടതി ഇടപെട്ട് നിർത്തി വച്ചു. എന്നാൽ വിവരാവകാശ നിയമം ദുരുപയോഗം ചെയ്താണ് സ്റ്റേ നേടിയെടുത്തതെന്ന് എംഎൽഎ ആരോപിച്ചു. ഡിബിഒ അടക്കമുളള സർക്കാർ ഉദ്യോഗസ്ഥർ ഇതിന് പിന്നിൽ ഉണ്ടെന്നും എംഎൽഎ പറയുന്നു.

ഒന്നാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റിൽ പ്രഖ്യാപിച്ചതാണ് മിനി സിവിൽ സ്റ്റേഷൻ. 38.5 കോടി രൂപ ഇതിനായി അനുവദിച്ചു. ആധുനിക സൗകര്യത്തോടു കൂടിയുള്ള പത്ത് നില കെട്ടിടത്തിന് വേണ്ടിയാണ് പദ്ധതി തയ്യാറാക്കിയത്. സ്റ്റേ നീക്കുന്നതിനായി സർക്കാരും കോടതിയെ സമീപിച്ചിട്ടുണ്ട്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News