കലൂർ സ്റ്റേഡിയത്തിലെ അപകടം; കൊച്ചി കോർപ്പറേഷന് ഗുരുതര വീഴ്ച
പൊതുസ്ഥലങ്ങളിൽ സ്റ്റേജ് ഉൾപ്പെടെ നിർമിച്ച് നടത്തുന്ന പിപിആർ ലൈസൻസിന് മൃദംഗവിഷൻ അപേക്ഷിച്ചെങ്കിലും ആവശ്യമില്ലെന്ന് കോർപ്പറേഷൻ നിലപാടെടുക്കുകയായിരുന്നു.
Update: 2025-01-01 07:08 GMT
കൊച്ചി: കലൂർ സ്‌റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തിൽ കൊച്ചി കോർപ്പറേഷനും ഗുരുതര വീഴ്ച. പൊതുസ്ഥലങ്ങളിൽ സ്റ്റേജ് ഉൾപ്പെടെ നിർമിച്ച് നടത്തുന്ന പിപിആർ ലൈസൻസിന് മൃദംഗവിഷൻ അപേക്ഷിച്ചെങ്കിലും ആവശ്യമില്ലെന്ന് കോർപ്പറേഷൻ നിലപാടെടുക്കുകയായിരുന്നു.
കോർപ്പറേഷൻ ഹെൽത്ത് വിഭാഗമാണ് പിപിആർ ആവശ്യമില്ലെന്ന് അറിയിച്ചത്. പരിപാടിക്ക് മുമ്പ് സ്റ്റേഡിയം പരിശോധിക്കാൻ കോർപ്പറേഷൻ എൻജിനീയറിങ് വിഭാഗവും ജിസിഡിഎ എൻജിനീയറിങ് വിഭാഗവും തയ്യാറായിരുന്നില്ല.
ഉമാ തോമസിന് അപകടമുണ്ടായതിന് പിന്നാലെ സംഘാടകരെ പഴിചാരുന്ന സമീപനമാണ് കോർപ്പറേഷൻ അധികൃതർ സ്വീകരിച്ചിരുന്നത്. എന്നാൽ കോർപ്പറേഷന്റെ ഭാഗത്തും വീഴ്ചയുണ്ടായി എന്നായി എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.