കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി; ഒരാൾക്ക് പരിക്ക്‌

വാതിലടച്ച് പുറത്തുനിൽക്കുകയായിരുന്ന പൊലീസുകാരനെ ഭീഷണിപ്പെടുത്തി നെൽസൺ, അമർജിത്ത് എന്നിവർ ശുചിമുറിയുടെ വാതിൽ തകർത്ത് അകത്തു കയറുകയായിരുന്നു.

Update: 2022-08-23 12:30 GMT
Editor : Nidhin | By : Web Desk
Advertising

കണ്ണൂർ സെൻട്രൽ ജയിലിൽ ഗുണ്ടാ കേസിലെ പ്രതികൾ ഏറ്റുമുട്ടി. തൃശൂർ സ്വദേശികളായ സാജൻ, നെൽസൺ, അമർജിത്ത് എന്നിവർ തമ്മിലാണ് ഏറ്റുമുട്ടിയത്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. പത്താം ബ്ലോക്കിൽ ഇന്ന് രാവിലെയാണ് സംഭവം.

സാജനെ ശുചിമുറിയിലേക്ക് കൊണ്ടുപോയതിന് ശേഷം വാതിലടച്ച് പുറത്തുനിൽക്കുകയായിരുന്ന പൊലീസുകാരനെ ഭീഷണിപ്പെടുത്തി നെൽസൺ, അമർജിത്ത് എന്നിവർ ശുചിമുറിയുടെ വാതിൽ തകർത്ത് അകത്തു കയറുകയായിരുന്നു.

തുടർന്ന് ഇവർ തമ്മിൽ സംഘർമുണ്ടാകുകയുമായിരുന്നു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും ഇവർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്. മർദനത്തിൽ പരിക്കേറ്റ അമർജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Full View

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News