ക്ഷേത്ര ജീവനക്കാരനെ മർദിച്ച കേസ്; മൂന്ന് ആര്‍.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ

വധ ശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾചുമത്തി ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു

Update: 2022-06-07 06:31 GMT
Advertising

കണ്ണൂർ താഴെ ചൊവ്വയില്‍ ക്ഷേത്ര ജീവനക്കാരനെ മർദിച്ച കേസിൽ മൂന്ന് ആര്‍.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ. വധ ശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾചുമത്തിയാണ് ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തത്. 

കീഴുത്തള്ളി ഉമാ മഹേശ്വരി ക്ഷേത്രത്തിലെ ജീവനക്കാരനായ ഷിബിനാണ് മർദനമേറ്റത്. ആര്‍.എസ്.എസ് പ്രവർത്തകരാണ് തന്നെ മർദിച്ചതെന്ന് ഷിബിൻ ആരോപിച്ചിരുന്നു. സംഭവത്തിൽ 7 പേർക്കെതിരെ പൊലീസ് കേസെടുത്തു. ക്ഷേത്ര കമ്മറ്റി നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നാരോപിച്ചാണ് മര്‍ദനമുണ്ടായത്. മര്‍ദനമേറ്റ ഷിബിന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ്.

പട്ടാപ്പകല്‍ ക്ഷേത്രത്തില്‍ നിന്ന് വലിച്ചിറക്കിയാണ് ഷിബിനെ മര്‍ദിച്ചത്. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നു. സംഘ്പരിവാർ സംഘടനകൾക്ക് വലിയ സ്വാധീനമുണ്ടായിരുന്ന ഉമാ മഹേശ്വരി ക്ഷേത്രത്തില്‍ കഴിഞ്ഞ ഒരു വർഷത്തോളമായി ജനകീയ കമ്മറ്റിയാണ് ഭരണം നടത്തുന്നത്. ജനകീയ കമ്മറ്റി വന്നതോടെ സംഘ്പരിവാറിന് ക്ഷേത്രത്തില്‍ സ്വാധീനം കുറഞ്ഞു.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News