ഹിജാബ് വിധി മൗലികാവകാശങ്ങളെ ഹനിക്കുന്നതെന്ന് കാന്തപുരം

ഹിജാബ് നിർബന്ധമാണെന്നതിൽ മുസ്‌ലിം ലോകത്ത് ഇന്നോളം ഒരു എതിരഭിപ്രായവും തർക്കവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

Update: 2022-03-15 08:30 GMT
Advertising

ഹിജാബ് നിരോധനം ശരിവെച്ചുള്ള കർണാടക ഹൈക്കോടതിയുടെ വിധി വിശ്വാസിയുടെ മൗലികാവകാശങ്ങളെ ഹനിക്കുന്നതാണെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. ഇസ്ലാമിൽ ഹിജാബ് അനിവാര്യമല്ലെന്ന പരാമർശം ഇസ്‌ലാമിക പ്രമാണവിരുദ്ധമാണെന്നും കാരന്തൂർ മർകസിൽ നടന്ന ഇമാം കോൺഫറൻസ് ഉദ്ഘാടനം ചെയ്തു സംസാരിക്കവേ അദ്ദേഹം പറഞ്ഞു. മേൽക്കോടതിയിൽ നിന്ന് നീതിപൂർവമായ ഒരു വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് നിർബന്ധമാണെന്നതിൽ മുസ്‌ലിം ലോകത്ത് ഇന്നോളം ഒരു എതിരഭിപ്രായവും തർക്കവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Kanthapuram AP Aboobacker Musliar said that the Karnataka High Court's verdict upholding the ban on hijab is a violation of the fundamental rights of the believer.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News