'ബിജെപി മുക്ത് ദക്ഷിൺ ഭാരത്', വർഗീയതക്കേറ്റ തിരിച്ചടി: ഐ.എൻ.എൽ
മൃദു ഹിന്ദുത്വ സമീപനങ്ങൾ സ്വീകരിക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കൾ കർണാടകയിൽ നിന്നും ഏറെ പഠിക്കാനുണ്ടെന്നും ഐഎന്‍എല്‍ നേതാക്കള്‍ പറഞ്ഞു
Update: 2023-05-13 13:14 GMT
കോഴിക്കോട് : കർണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ വർഗീയ വിദ്വേഷ അജണ്ടക്കേറ്റ തിരിച്ചടിയാണെന്നും, 'ബിജെപി മുക്ത് ദക്ഷിൺ ഭാരത്' സാധ്യമാക്കിയ കർണാടകയിലെ വോട്ടർമാർ അഭിനന്ദനങ്ങൾ അർഹിക്കുന്നുവെന്നും ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവനയിൽ പറഞ്ഞു.
കർണാടക കോൺഗ്രസ് സ്വീകരിച്ച ശക്തമായ സംഘപരിവാർ വിരുദ്ധ നിലപാടുകൾക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണ് ഈ വിജയം, മൃദു ഹിന്ദുത്വ സമീപനങ്ങൾ സ്വീകരിക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കൾ കർണാടകയിൽ നിന്നും ഏറെ പഠിക്കാനുണ്ടെന്നും ഐ.എൻ.എൽ സംസ്ഥാന ആക്ടിങ് പ്രസിഡണ്ട് കെപി ഇസ്മായിൽ, ഓർഗനൈസിങ് സെക്രട്ടറി എൻകെ അബ്ദുൽ അസീസ് എന്നിവർ പറഞ്ഞു