കരുനാഗപ്പള്ളി ലഹരിക്കടത്ത്; സി.പി.എം നേതാവും കടത്തുസംഘവുമായുള്ള ബന്ധം പുറത്ത്
കേസിലെ പ്രതി ഇജാസ് പിടിയിലാകുന്നതിന് നാല് ദിവസം മുമ്പ് ഷാനവാസിന്റെ ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുത്തു. ഇവർ ഒന്നിച്ചുള്ള ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്
കൊല്ലം: കരുനാഗപ്പള്ളിയിൽ ഒരു കോടിയോളം രൂപയുടെ പാൻമസാല പിടിച്ച സംഭവത്തിൽ ആലപ്പുഴയിലെ സി.പി.എം നേതാവ് ഷാനവാസും കടത്തു സംഘവുമായുള്ള ബന്ധം പുറത്ത്. കേസിലെ പ്രതി ഇജാസ് പിടിയിലാകുന്നതിന് നാല് ദിവസം മുമ്പ് ഷാനവാസിന്റെ ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുത്തു. ഇവർ ഒന്നിച്ചുള്ള ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പരിപാടിയിൽ ഇജാസിനൊപ്പം ആലപ്പുഴയിലെ ഡിവൈഎഫ്‌ഐ, എസ്.എഫ.ഐ നേതാക്കളും പങ്കെടുത്തു. കഴിഞ്ഞ ദിവസമാണ്
കരുനാഗപ്പള്ളിയിൽ ഒരു കോടി രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയ സി.പി.എം നേതാവിന്റെ വാഹനം പെീലീസ് പിടിച്ചെടുത്തത്. ആലപ്പുഴ നഗരസഭാ കൗൺസിലറും സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ എ. ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയിൽനിന്നാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചത്. വാഹനം മറ്റൊരാൾക്ക് വാടകക്ക് നൽകിയിരിക്കുകയാണ് എന്നാണ് ഷാനവാസിന്റെ വിശദീകരണം.
പച്ചക്കറികൾക്കൊപ്പം രണ്ട് ലോറികളിലായി കടത്താൻ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങളാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. കെ.എൽ 04 എ.ഡി 1973 എന്ന നമ്പറിലുള്ള ലോറി സി.പി.എം നേതാവായ ഷാനവാസിന്റെ പേരിലുള്ളതാണ്. കർണാടകയിൽനിന്നാണ് പാൻമസാലകൾ എത്തിച്ചത്.