കരുവന്നൂർ; അരവിന്ദാക്ഷന്റെ ഫോൺ സംഭാഷണങ്ങളിൽ ഉന്നതരെന്ന് ഇ.ഡി
രാഷ്ട്രീയ നേതാക്കളുടെ പേരുകൾ ഇ.ഡി വെളിപ്പെടുത്തിയിട്ടില്ല
കരുവന്നൂർ കള്ളപ്പണമിടപാട് കേസിൽ സിപിഎം കൗൺസിലർ പി ആർ അരവിന്ദാക്ഷിതരായ പ്രധാന തെളിവായി ഇ ഡി പറയുന്നത് അരവിന്ദാക്ഷനും ഒന്നാം പ്രതി സതീഷ് കുമാറുമായുള്ള ഫോൺ സംഭാഷണങ്ങളാണ്. ഫോൺ സംഭാഷണങ്ങളിൽ കമ്മിഷന്‍ ഇടപാട് സംബന്ധിച്ച് പരാമർശിക്കുന്നതായും ഇ ഡി ആരോപിച്ചിരുന്നു. പിന്നാലെയാണ് ഇന്നലെ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷയിൽ വാദം നടക്കവേ ഫോൺ സംഭാഷണങ്ങൾ കോടതിയെ കേൾപ്പിക്കാനുള്ള നീക്കം ഇ ഡി നടത്തിയത്. എന്നാൽ അരവിന്ദാക്ഷന്റെ അഭിഭാഷകന്റെ എതിർപ്പിനെ തുടർന്ന് ഈ നീക്കം ഇ ഡി ഉപേക്ഷിച്ചു.
ഫോൺ സംഭാഷണങ്ങളിൽ ഉന്നത രാഷ്ട്രീയ നേതാക്കളുടെ പേരുകൾ പരാമർശിക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ചുള്ള അന്വേഷണം തുടരുകയാണെന്നുമാണ് ഇ.ഡി അറിയിച്ചിരിക്കുന്നത്. എന്നാൽ രാഷ്ട്രീയ നേതാക്കളുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല.
അതിനിടെ സഹകരണ വകുപ്പ് തൃശ്ശൂർ മുൻ ജോയിന്റ് രജിസ്ട്രാർ ശബരീദാസിനെയും ജോയിന്റ് രജിസ്ട്രാർ ജൂബി ടി കുര്യാക്കോസിനെയും ഇ ഡി ചോദ്യം ചെയ്യുകയാണ്. 2014 മുതൽ 19 വരെ ബാങ്കിൽ കണ്ടെത്തിയ ക്രമക്കേടുകളെ സംബന്ധിച്ചാണ് ഇ ഡി യുടെ പരിശോധന. കരുവന്നൂർ ബാങ്കിലെ ക്രമക്കേട് സംബന്ധിച്ചുള്ള റിപ്പോർട്ട് സഹകരണസംഘം രജിസ്ട്രാർക്ക് കൈമാറിയിരുന്നത് ശബരീദാസാണ്.