തട്ടം തട്ടിമാറ്റുന്നതല്ല പുരോഗതിയുടെ നിദാനം: ഐ.എൻ.എൽ

മലപ്പുറത്തെന്നല്ല ലോകത്തെവിടെയും മുസ്‌ലിം സ്ത്രീയുടെ ശിരോവസ്ത്രം അവളുടെ സ്വത്വപ്രഖ്യാപനത്തിന്റെയും വ്യക്തിത്വ പ്രകാശനത്തിന്റെയും അടയാളമാണ്. അത് മാനിക്കപ്പെടേണ്ടതുണ്ടെന്നും ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.

Update: 2023-10-03 10:00 GMT
Advertising

കോഴിക്കോട്: തട്ടമോ മഫ്തയോ എന്തുമാവട്ടെ മുസ്‌ലിം പെൺകുട്ടികൾ ശിരോവസ്ത്രം ഒഴിവാക്കുന്നതാണ് പുരോഗമനത്തിന്റെ നിദാനമെന്ന കാഴ്ചപ്പാട് ആരെങ്കിലും വെച്ചുപുലർത്തുന്നുണ്ടെങ്കിൽ അത് അബദ്ധജഢിലവും വ്യക്തിസ്വാതന്ത്ര്യത്തിന്റെ അന്തസ്സത്ത ഉൾക്കൊള്ളാത്തതുമാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. ഏത് പൗരനും അവർ ഇഷ്ടപ്പെടുന്ന വസ്ത്രധാരണത്തിന് ജനാധിപത്യ സമൂഹത്തിൽ അവകാശമുണ്ട്. ശരീരഭാഗം മറയ്ക്കുന്ന ഏതെങ്കിലും വസ്ത്രം ഉതിർന്നുവീഴുന്നതോടെ പുരോഗതി കൈവരിച്ചുവെന്ന് ധരിക്കുന്നത് ശുദ്ധ അസംബന്ധമാണ്.

മലപ്പുറത്തെന്നല്ല ലോകത്തെവിടെയും മുസ്‌ലിം സ്ത്രീയുടെ ശിരോവസ്ത്രം അവളുടെ സ്വത്വപ്രഖ്യാപനത്തിന്റെയും വ്യക്തിത്വ പ്രകാശനത്തിന്റെയും അടയാളമാണ്. അത് മാനിക്കപ്പെടേണ്ടതുണ്ട്. ഫാഷിസം തിടംവെച്ചാടുന്ന ഇന്ത്യനവസ്ഥയിൽ തട്ടം പ്രതിരോധത്തിന്റെ കവചം കൂടിയാണ്. ഈ വിഷയത്തിൽ അഡ്വ. കെ. അനിൽകുമാർ നടത്തിയ അപക്വമായ അഭിപ്രായപ്രകടനത്തെ സി.പി.എം സംസ്ഥന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ തള്ളിപ്പറഞ്ഞുകഴിഞ്ഞു. എന്നിട്ടും തട്ടത്തിൽ തൂങ്ങി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള മുസ്‌ലിം ലീഗ് നേതാക്കളുടെ പുറപ്പാട് പരിഹാസ്യമാണ്. മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നങ്ങളിൽ ആ പാർട്ടിക്കുള്ള ആത്മാർഥത എത്രയാണെന്ന് കണ്ടവരാണ് കേരളീയരെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News