മകളുടെ മുന്നിലിട്ട് അച്ഛനെ മർദിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകൾ; എഫ്‌ഐആർ പകർപ്പ് മീഡിയവണിന്

പെൺകുട്ടിക്ക് മർദനമേറ്റതായി എഫ്‌ഐആറിൽ പറയുന്നില്ല

Update: 2022-09-20 15:17 GMT
Advertising

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ മകളുടെ മുന്നിൽ വെച്ച് അച്ഛനെ മർദിച്ച കേസിന്റെ എഫ് ഐ.ആർ പകർപ്പ് മീഡിയവണിന്. പതികളായ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പെൺകുട്ടിക്ക് മർദനമേറ്റതായി എഫ്‌ഐആറിൽ പറയുന്നില്ല. കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഇവർക്കെതിരെ ഐപിസി 143, 147,149 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അതേസമയം സംഭവത്തിൽ കാട്ടാക്കട ഡിപ്പോയിലെ നാല് ജീവനക്കാർക്ക് സസ്പെന്റ് ചെയ്തു. ഡിപ്പോ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്,ഡ്യൂട്ടി ഗാർഡ് എസ്.ആർ.സുരേഷ്, കണ്ടക്ടർ എൻ. അനിൽ കുമാർ, അസിസ്റ്റന്റ് സി.പി മിലൻ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. സംഭവത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. 45 ദിവസത്തനികം അന്വേഷണം പൂർത്തിയാക്കാനാണ് കെഎസ്ആർടിസി സിഎംഡിക്ക് നൽകിയിയ നിർദേശം. മർദനത്തിൽ ഹൈക്കോടതി കെഎസ്ആർടിസി സ്റ്റാന്ഡിങ് കൗൺസിലിനോട് റിപ്പോർട്ട്  തേടിയിട്ടുണ്ട്.

കാട്ടാക്കട സ്വദേശി പ്രേമനാണ് ഇന്ന് രാവിലെ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മർദനമേറ്റത്. മകളുടെ കൺസഷനുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തില്‍ കലാശിച്ചത്. കോഴ്‌സ് സർട്ടിഫിക്കറ്റ് ഹാജരാകാത്തതിന്റെ പേരിലായിരുന്ന തർക്കം ഒടുവില്‍ മർദനത്തിലെത്തി. അച്ഛനെ അടിക്കല്ലേ എന്ന് മകൾ നിലവിളിച്ചിട്ടും കാട്ടാക്കടയിലെ കെ. എസ്. ആർ.ടി.സി ജീവനക്കാർ പിന്തിരിഞ്ഞില്ല. തൊട്ടടുത്ത റൂമിലേക്ക് വലിച്ചു കൊണ്ടുപോയായിരുന്നു മർദനം.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News