കായംകുളത്ത് സിപിഎം നേതാവ് ബിജെപിയിൽ; പാർട്ടി വിട്ടത് ജില്ലാ പഞ്ചായത്തംഗം ബിപിൻ സി.ബാബു
ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിൽ ബിപിനെ കഴിഞ്ഞ വർഷം സിപിഎമ്മിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു
Update: 2024-11-30 06:23 GMT
ആലപ്പുഴ: കായംകുളത്ത് സിപിഎം നേതാവും ജില്ലാ പഞ്ചായത്തംഗവുമായ ബിപിൻ സി.ബാബു ബിജെപിയിൽ ചേർന്നു. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അംഗത്വം നൽകി. നരേന്ദ്രമോദിയുടെ വികസന പ്രവൃത്തികളിൽ ആകൃഷ്ടനായെന്നും കൂടുതൽ പേർ സിപിഎമ്മിൽ നിന്ന് ബിജെപിയിലേക്ക് വരുമെന്നും ബിപിൻ സി.ബാബു പറഞ്ഞു.
ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിൽ ബിപിനെ കഴിഞ്ഞ വർഷം പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിർദേശപ്രകാരമായിരുന്നു ബിപിനെതിരെ കായംകുളം ഏരിയാകമ്മിറ്റി യോഗം ചേർന്ന് നടപടിയെടുത്തത്.