ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് : അന്തിമവിജ്ഞാപനം നീട്ടി വെക്കണമെന്ന് കെസിബിസി

ജനവാസമേഖലയും കൃഷിയിടങ്ങളും തോട്ടങ്ങളും ഇഎസ്എ പരിധിയില്‍ നിന്ന് ഒഴിവാക്കണം

Update: 2021-12-30 13:16 GMT
Advertising

ഇഎസ്എ വില്ലേജുകള്‍ നിര്‍ണയിച്ച് കൊണ്ടുള്ള അന്തിമവിജ്ഞാപനം നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് കെസിബിസി കേന്ദ്രത്തിന് കത്ത് നല്‍കി. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് കത്ത് നല്‍കിയത്.

കേരളം തയാറാക്കി നല്‍കിയ ഇഎസ്എ വില്ലേജ് നിര്‍ണയം കൃത്യമല്ല, ജനവാസമേഖലയും കൃഷിയിടങ്ങളും തോട്ടങ്ങളും ഇഎസ്എ പരിധിയില്‍ നിന്ന് ഒഴിവാക്കണം, അപാകതകള്‍ പരിഹരിച്ച് കേരളം പുതിയ റിപ്പോര്‍ട്ട് നല്‍കുന്നത് വരെ വിജ്ഞാപനം നീട്ടിവെക്കണമെന്നാുമാണ് കത്തിലെ ആവശ്യം.

പശ്ചിമഘട്ട മേഖല മുഴുവന്‍ സംരക്ഷിക്കാന്‍ മൂന്നു സോണുകളായി തിരിച്ച് ഭാവിവികസനത്തിനുള്ള പ്രത്യേക മാര്‍ഗ്ഗരേഖ ഉണ്ടാക്കി ഗ്രാമതലത്തില്‍ ചര്‍ച്ച ചെയ്ത് നടപ്പാക്കണമെന്നാണ് ഗാഡ്ഗില്‍ കമ്മിറ്റി ശിപാര്‍ശ ചെയ്യുന്നത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News