ദേശീയപാത വികസനം; ആരാധനാലയങ്ങൾ മാറ്റിസ്ഥാപിച്ച് സഹകരിക്കണമെന്ന് കെ.സി.ബി.സി

ചരിത്രപ്രധാന്യമുള്ള ആരാധനാലയങ്ങളെ ബാധിക്കാതെ വികസനം ആസൂത്രണം ചെയ്യാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

Update: 2021-07-26 14:43 GMT
Advertising

ദേശീയപാത വികസനത്തിന് ആരാധനാലയങ്ങൾ മാറ്റിസ്ഥാപിക്കണമെന്ന് കെ.സി.ബി.സി. വികസനത്തോട് എല്ലാ ക്രൈസ്തവ സഭാവിഭാഗങ്ങളും സഹകരിക്കണമെന്ന് കെ.സി.ബി.സി പ്രസിഡൻ്റും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അറിയിച്ചു. ദേശീയപാത വികസനത്തിനായി ആരാധനാലയങ്ങൾ പൊളിക്കുന്നത് തടയേണ്ട ആവശ്യമില്ലെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് പ്രതികരണം. 

ചരിത്രപ്രധാന്യമുള്ള ആരാധനാലയങ്ങളെ ബാധിക്കാതെ വികസനം ആസൂത്രണം ചെയ്യണമെന്നും ആരാധനാലയങ്ങൾ മാറ്റിസ്ഥാപിക്കേണ്ടി വന്നാൽ പുനരധിവാസം സമയബന്ധിതമായി നടപ്പിലാക്കാന്‍ ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങൾ ശ്രദ്ധിക്കണമെന്നും കെ.സി.ബി.സിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. 

അതേസമയം, ദേശീയപാതാ 66 വികസനത്തിനായി ക്ഷേത്രമിരിക്കുന്ന സ്ഥലം വിട്ടുകൊടുത്ത കൊവ്വൽ അഴിവാതുക്കൽ ക്ഷേത്രഭാരവാഹികളെ കര്‍ദിനാള്‍ അനുമോദിച്ചു. സമാനമായ സാഹചര്യങ്ങളിൽ പൊതുനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കാൻ എല്ലാവരും പ്രതിബദ്ധത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News