കാനം രാജേന്ദ്രനെതിരെ നേതൃത്വത്തിന് കത്ത്; സി.പി.ഐയില്‍ വിഭാഗീയത വീണ്ടും തലപൊക്കുന്നു
ഡി രാജയ്ക്കെതിരായ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻറെ പ്രസ്താവനയിൽ ഒരു വിഭാഗം നേതാക്കൾക്ക് എതിർപ്പ്.
ഡി രാജക്കെതിരായ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻറെ പ്രസ്താവനയിൽ ഒരു വിഭാഗം നേതാക്കൾക്ക് എതിർപ്പ്. കാനത്തിനെതിരെ കെ.ഇ ഇസ്മയിൽകേന്ദ്ര നേതൃത്വത്തിന് കത്തു നല്കി. ജനറൽ സെക്രട്ടറിയെ ദുർബലപ്പെടുത്തുന്നതാണ് കാനത്തിന്റെ പ്രസ്താവനയെന്നാണ് വിമർശനം.
പാര്‍ട്ടി ജനറല്‍സെക്രട്ടറി ഡി രാജയക്കെതിരെ സംസ്ഥാനനേതൃതലത്തില്‍ ഉയര്‍ന്ന വിമര്‍ശനത്തിനെതിരായാണ് പാര്‍ട്ടിയിയെ ഒരു വിഭാഗം രംഗത്ത് വരുന്നത്. കെ ഇ ഇസ്മായില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. ജനറല്‍സെക്രട്ടറിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന ശരിയല്ലെന്ന് കാണിച്ചാണ് ഇസ്മായില്‍ കേന്ദ്രനേതൃത്വത്തിന് കത്തയച്ചിരിക്കുന്നത്. മറ്റ് ചില നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ അതൃപ്തിയും അറിയിച്ചിട്ടുണ്ട്. ദേശീയ ജനറല്‍ സെക്രട്ടറിയെ പരസ്യമായി തള്ളിപ്പറഞ്ഞ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍റെ നിലപാട് ദേശീയ നേതൃത്വം ചര്‍ച്ച ചെയ്യും.
ഒരു ഇടവേളക്ക് ശേഷം സി.പി.ഐയില്‍ വിഭാഗീയത വീണ്ടും തലപ്പൊക്കുന്നുവെന്ന സൂചനയാണ് കെ.ഇ ഇസ്മായീലിന്‍റെ പരാതിയിലൂടെ വ്യക്തമാകുന്നത്,അതേസമയം ആനിരാജയെ വിമര്‍ശിച്ച സി.പി.ഐ സംസ്ഥാന നേതൃത്വത്തിനെതിരെ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ രംഗത്ത് വന്നു. കാനം രാജേന്ദ്രന്‍റെ നിലപാടുകള്‍ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി