വനനിയമ ഭേദഗതി; ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്ന വ്യവസ്ഥ പിന്‍വലിക്കും

ബില്ലിന്മേൽ വനം വകുപ്പിന് 100 ലധികം പരാതികൾ ലഭിച്ചിരുന്നു

Update: 2025-01-02 07:36 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം:  വന നിയമഭേദഗതിയിൽ സർക്കാർ വഴങ്ങുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്ന വ്യവസ്ഥ പിൻവലിക്കും. വാറന്‍റില്ലാതെ അറസ്റ്റ് ചെയ്യാമെന്ന് വ്യവസ്ഥ ബില്ലിൽ ഉണ്ടാകില്ല. എന്നാൽ ഉയർന്ന പിഴ തുകയടക്കം ഉൾപ്പെടുത്തുന്നതിൽ പിന്നോട്ടില്ല എന്നാണ് വനം വകുപ്പിന്‍റെ നിലപാട്.

വലിയ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പൊതുജനാഭിപ്രായം കൂടി പരിഗണിച്ച് തിരുത്തൽ വരുത്തി ബില്ല് അവതരിപ്പിക്കുമെന്നായിരുന്നു വനംമന്ത്രി പറഞ്ഞിരുന്നത്. ഡിസംബർ 31ന് അഭിപ്രായങ്ങൾ സമർപ്പിക്കാനുള്ള കാലാവധി അവസാനിച്ചു. നൂറിലധികം പരാതികളാണ് ലഭിച്ചിട്ടുള്ളത്. പരാതികളുടെ ഉള്ളടക്കം പരിശോധിച്ചു ക്രോഡീകരിക്കുകയാണ് വനം വകുപ്പ്. എന്നാൽ ബില്ലിൽ ഒരു വ്യവസ്ഥയിൽ മാത്രം തിരുത്തൽ വരുത്താനാണ് നിലവിലെ ആലോചന.

വാറന്‍റില്ലാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരം വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകുന്ന വ്യവസ്ഥയാണ് വലിയ പ്രതിഷേധത്തിന് കാരണമാക്കിയത്. ഇത് പിൻവലിക്കും. എന്നാൽ ഉയർന്ന പിഴത്തുകൾ അടക്കം ഏർപ്പെടുത്തുന്ന വ്യവസ്ഥകളിൽ തിരുത്തുണ്ടാകില്ല. വന്യജീവികൾക്ക് ഭക്ഷണം നൽകുന്നത് കുറ്റകരമാക്കുന്നതും ചെണ്ടകൾ, കൈകാലുകൾ എന്നിവ തകർക്കുന്നത് നിരോധിക്കുന്നതുമായ വ്യവസ്ഥകൾ ബില്ലിൽ നിന്ന് പിൻവലിക്കാൻ വനം വകുപ്പ് ഉദ്ദേശിക്കുന്നില്ല. നിലവിൽ ലഭിച്ചിരിക്കുന്ന പരാതികൾ ക്രോഡീകരിച്ച് 8 -ാം തിയതി വകുപ്പ് മന്ത്രിക്ക് സമർപ്പിക്കും. അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ ഐഎഎസ് ആണ് ഇതിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News