കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയിൽനിന്ന് ടീ കോമിനെ ഒഴിവാക്കുന്നു

ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതിയുടെ ശിപാർശ ഇന്നു ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു

Update: 2024-12-04 11:53 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയിൽനിന്ന് ടീ കോമിനെ ഒഴിവാക്കാൻ സര്‍ക്കാര്‍ നീക്കം. ദുബൈ ആസ്ഥാനമായുള്ള ടീ കോം ഗ്രൂപ്പുമായി ചർച്ച നടത്തി പിന്മാറ്റനയം രൂപകൽപ്പന ചെയ്യാൻ തീരുമാനമായി. ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതിയുടെ ശിപാർശ ഇന്നു ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു.

ടീ കോമിന് നൽകേണ്ട നഷ്ടപരിഹാരത്തുക കണക്കാക്കും. ഇതിനായി നിരീക്ഷകനെ ചുമതലപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ശിപാർശകൾ കൈമാറാൻ ഐടി മിഷൻ ഡയരക്ടർ, ഇൻഫോപാർക്ക് സിഇഒ, ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡ് എംഡി എന്നിവർ ഉൾപ്പെടുന്ന സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Summary: Kerala State government moves to exclude Dubai-based Tecom Investments from Kochi Smart City project

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News