വീണ്ടും ഹെലികോപ്ടർ വാടകക്കെടുക്കാൻ സർക്കാർ തീരുമാനം; പുതിയ കമ്പനിയുമായി കരാറുണ്ടാക്കും
സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾക്കായി എടുത്ത ഹെലികോപ്ടറിന്റെ സേവന കാലാവധി അവസാനിച്ചതിനെ തുടർന്നാണ് വീണ്ടും വാടകക്കെടുക്കാൻ തീരുമാനിച്ചത്.
Update: 2023-03-01 15:46 GMT
തിരുവനന്തപുരം: വീണ്ടും ഹെലികോപ്ടർ വാടകക്കെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതിനായി പുതിയ കമ്പനിയുമായി കരാറിലെത്താൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകി.
സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾക്കായി എടുത്ത ഹെലികോപ്ടറിന്റെ സേവന കാലാവധി അവസാനിച്ചതിനെ തുടർന്ന് മത്സരാധിഷ്ഠിത ലേലത്തിലൂടെ വൈറ്റ് ലീസ് വ്യവസ്ഥയിൽ പുതിയ കമ്പനിയുമായി കരാറൊപ്പിടാൻ തീരുമാനിച്ചെന്നാണ് അറിയിച്ചിരിക്കുന്നത്.
കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന് 6,000 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടി അനുവദിക്കാനും മന്ത്രിസഭായോഗം അനുമതി നൽകി. 4200 കോടി രൂപ 12.01.2023 വരെ കമ്പനി പുതുതായി എടുത്തതോ പുതുക്കിയതോ ആയ വായ്പകൾക്കും ശേഷിക്കുന്ന 1800 കോടി രൂപ കമ്പനി പുതുതായി ലഭ്യമാക്കുന്നതോ, പുതുക്കുന്നതോ ആയ വായ്പകൾക്കുള്ള ബ്ലാങ്കറ്റ് ഗ്യാരണ്ടിയുമാണ്.