എല്ലാം പോയി മോനേ... എന്‍റെ വീടും പോയി, എല്ലാം നഷ്ടപ്പെട്ടു, ദൈവമേ...': കണ്ണീർ കാഴ്ചകൾ
ആയിരക്കണക്കിന് ആളുകളെ ഇതിനകം ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. ആലപ്പുഴയില്‍ 12ഉം പത്തനംതിട്ടയില്‍ 15ഉം, കോട്ടയത്ത് 33ഉം ദുരിതാശ്വാസ ക്യാംപുകൾ തുറന്നു.
കനത്ത മഴയില്‍ ദുരിതമൊഴിയാതെ വലയുകയാണ് കേരളം. തെക്കന്‍ കേരളം ഇപ്പോഴും മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും ഉരുള്‍പൊട്ടലിന്റെയും ദുരിതത്തില്‍ നിന്ന് കരകയറാനായിട്ടില്ല. പലര്‍ക്കും വീടുകള്‍ നഷ്ടപ്പെട്ടു. അപ്രതീക്ഷിതമായി വന്ന മഴ എല്ലാം കൊണ്ടുപോയപ്പോള്‍ നിസഹയായി നോക്കിനില്‍ക്കുകയാണ് പലരും.
ആയിരക്കണക്കിന് ആളുകളെ ഇതിനകം ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. ആലപ്പുഴയില്‍ 12ഉം പത്തനംതിട്ടയില്‍ 15ഉം, കോട്ടയത്ത് 33ഉം ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ഇടുക്കി കൊക്കയാറിലും കോട്ടയം കൂട്ടിക്കലിലും കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഒന്‍പതു പേര്‍ കൂട്ടിക്കലിലും കൊക്കയാറില്‍ അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ എട്ടുപേരെയാണ് കാണാതായത്. കൊക്കയാറില്‍ രക്ഷാപ്രവര്‍ത്തനത്തിന് രണ്ട് ഹെലികോപ്റ്ററുകള്‍ എത്തും.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. രാത്രിയും മഴ പെയ്തത് കോട്ടയം ജില്ലയില്‍ ആശങ്ക പടർത്തി. വൈദ്യുതിവിതരണം താറുമാറായി. കോട്ടയത്തിന്റെ കിഴക്കന്‍ മേഖല ഇരുട്ടിലായി. 8000 വീടുകളില്‍ വൈദ്യുതിയില്ല. മുണ്ടക്കയത്തെ വൈദ്യുതി സെക്ഷന്‍ ഓഫിസും മുങ്ങി.
കോട്ടയത്തെ കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് കാണാതായത് 9 പേരെയാണ്. ഇടുക്കിയിലെ കൊക്കയാറിൽ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നത് 8 പേരാണ്. കനത്ത മഴയിൽ കോട്ടയത്തിന്‍റെ കിഴക്കൻ മേഖല ഒറ്റപ്പെട്ടിരിക്കുകയണ്. കൂട്ടിക്കൽ, മുണ്ടക്കയം കാഞ്ഞിരപ്പള്ളി മേഖലയിൽ ശക്തമായ മഴ തുടരുന്നു. 40 അംഗ കരസേന സംഘം കൂട്ടിക്കലെത്തി. ഇടുക്കിയിലും പലയിടത്തും കനത്ത മഴ തുടരുകയാണ്.