മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം: കോൺഗ്രസ് പ്രവർത്തകർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

ചെറിയ കാര്യങ്ങളിലെ നിയമനടപടികൾ ഒഴിവാക്കണമെന്നും എല്ലാ കാര്യത്തിനും കേസെടുത്താൽ അതിനേ സമയം കാണൂവെന്നും കോടതി വിമർശിച്ചു

Update: 2024-11-21 11:45 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ചതിന് കോൺഗ്രസ് പ്രവർത്തകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി തള്ളി. കരിങ്കൊടി പ്രതിഷേധം അപകീർത്തികരമോ അപമാനിക്കലോ അല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഏത് നിറത്തിലുള്ള കൊടി ഉപയോഗിച്ചുള്ള പ്രതിഷേധവും നിയമവിരുദ്ധമല്ലെന്നും ഹൈക്കോടതി പറഞ്ഞു.

2017 ഏപ്രിൽ ഒൻപതിന് പറവൂരിലായിരുന്നു മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധം. ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കുറ്റവും കോടതി റദ്ദാക്കിയിട്ടുണ്ട്. പ്രതിഷേധത്തിനിടെ ചെറിയ രീതിയിലുള്ള ബലപ്രയോഗം സ്വാഭാവികമാണെന്നും ചെറിയ കാര്യങ്ങളിലെ നിയമനടപടികൾ ഒഴിവാക്കണമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് സൂചിപ്പിച്ചു. എല്ലാ കാര്യത്തിനും കേസെടുത്താൽ അതിനേ സമയം കാണൂവെന്നും കോടതി വിമർശിച്ചു.

Summary: Kerala High Court dismisses case registered against Congress activists for protesting against CM Pinarayi Vijayan by waving black flag in Paravur

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News