കേരള മീഡിയ അക്കാദമിയുടെ മികച്ച എഡിറ്റോറിയലിനുള്ള പുരസ്കാരം ‘മാധ്യമം’ ജോയിന്റ് എഡിറ്റര്‍ പി.ഐ നൗഷാദിന്

‘വ്യക്തിവിവര സുരക്ഷാ നിയമം: മരുന്ന് രോഗമാവുമ്പോള്‍’ എന്ന എഡിറ്റോറിയലാണ് വി. കരുണാകരന്‍ നമ്പ്യാര്‍ പുരസ്കാരത്തിന് അർഹമായത്

Update: 2024-10-14 11:10 GMT
Advertising

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരന്‍ നമ്പ്യാര്‍ പുരസ്കാരം ‘മാധ്യമം’ ജോയിന്റ് എഡിറ്റര്‍ പി.ഐ. നൗഷാദിന്. ‘വ്യക്തിവിവര സുരക്ഷാ നിയമം: മരുന്ന് രോഗമാവുമ്പോള്‍’ എന്ന 2023 ആഗസ്റ്റ് 10 ന് പ്രസിദ്ധീകരിച്ച എഡിറ്റോറിയലാണ് നൗഷാദിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 25,000/- രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു പറഞ്ഞു. ഡോ. സെബാസ്റ്റ്യന്‍ പോള്‍, ഡോ. പി.കെ. രാജശേഖരന്‍, ഡോ. എ.ജി. ഒലീന എന്നിവരായിരുന്നു വിധിനിര്‍ണ്ണയ സമിതിയംഗങ്ങള്‍.

മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ് ട്രൂ കോപ്പി തിങ്കിലെ നാഷിഫ് അലിമിയാന് ലഭിച്ചു. മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍. എന്‍. സത്യവ്രതന്‍ അവാര്‍ഡിന് മലയാള മനോരമ ചീഫ് സബ് എഡിറ്റര്‍ ടി. അജീഷ് അര്‍ഹനായി. മികച്ച പ്രാദേശിക പത്രപ്രവര്‍ത്തനത്തിനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ് മലയാള മനോരമയിലെ ജിബീഷ് വൈലിപ്പാട്ടിനാണ്.

കേരള മീഡിയ അക്കാദമിയുടെ ന്യൂസ് ഫോട്ടോഗ്രഫി അവാര്‍ഡിന് മലയാള മനോരമ ഫോട്ടോഗ്രഫര്‍ റിങ്കുരാജ് മട്ടാഞ്ചേരിയില്‍ അര്‍ഹനായി. മാതൃഭൂമി ഫോട്ടോഗ്രഫര്‍ സാജന്‍ വി. നമ്പ്യാർക്ക് ജൂറിയുടെ പ്രത്യേക പുരസ്‌കാരം ലഭിച്ചു. മികച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തനത്തിനുള്ള കേരള മീഡിയ അക്കാദമി അവാര്‍ഡിന് അമൃത ടിവിയിലെ ബൈജു സി.എസ്. അര്‍ഹനായി. മാതൃഭൂമി ന്യൂസ് ചാനലിലെ റിയ ബേബിക്ക് ജൂറിയുടെ പ്രത്യേക പുരസ്‌കാരം ലഭിച്ചു. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News