ഉമ തോമസിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി; കേസിലെ പ്രതികള്‍ ഇന്ന് കീഴടങ്ങിയേക്കും

തലയ്ക്കേറ്റ പരിക്കില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി

Update: 2025-01-02 02:19 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് വീണ് പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്ന ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. തലയ്ക്കേറ്റ പരിക്കില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ശ്വാസകോശത്തിനേറ്റ പരിക്കും ഭേദപ്പെട്ടുവരികയാണ്. ശ്വാസമെടുക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ പൂര്‍ണമായി മാറുന്നത് വരെ വെന്‍റിലേറ്റര്‍ സഹായം തുടരാനാണ് തീരുമാനമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

അതേസമയം കലൂർ സ്റ്റേഡിയത്തിലെ അപകടവുമായി ബന്ധപ്പെട്ട കേസിൽ രണ്ട് പ്രതികൾ ഇന്ന് കീഴടങ്ങിയേക്കും. മൃദംഗ വിഷൻ മുഖ്യ ചുമതലക്കാരൻ എം.നിഗോഷ് കുമാർ , ഓസ്കർ ഇവന്‍റ് മാനേജ്മെന്‍റ് നടത്തിപ്പുകാരൻ ജിനേഷ് എന്നിവരോട് കീഴടങ്ങാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുന്‍പ് കീഴടങ്ങിയില്ലെങ്കിൽ പൊലീസിന് അറസ്റ്റിലേക്ക് കടക്കാമെന്നും കോടതി ഉത്തരവിട്ടിരുന്നു.

സ്റ്റേജിൽ നിന്നും വീണ്  എംൽഎക്ക് പരിക്കേറ്റ സംഭവത്തിൽ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്. എംഎല്‍എക്ക് ഗുരുതര പരിക്ക് പറ്റിയതിന് പിന്നാലെ സുരക്ഷാകാര്യത്തില്‍ വന്‍ വീഴ്ചയുണ്ടായെന്ന് വ്യക്തമായിരുന്നു. നൃത്തപരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളില്‍ നിന്ന് വ്യാപകമായി പണപ്പിരിവ് നടത്തിയതില്‍ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.


Full View



Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News