ശ്രീ റാം വെങ്കിട്ട രാമന്‍റെ നിയമനം മനസ്സാക്ഷിക്ക് നിരക്കാത്തത്: ഖലീല്‍ ബുഖാരി തങ്ങള്‍

തീരുമാനം പിൻവലിക്കുന്നത് വരെ പ്രതിഷേധിക്കുമെന്നും കേരള മുസ്ലിം ജമാഅത് ജനറൽ സെക്രട്ടറി

Update: 2022-07-26 07:43 GMT
Advertising

ആലപ്പുഴ: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കിയ നടപടി മനുഷ്യമനസ്സാക്ഷിക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് ഖലീലുൽ ബുഖാരി തങ്ങൾ. തീരുമാനം പിൻവലിക്കുന്നത് വരെ പ്രതിഷേധിക്കുമെന്നും കേരള മുസ്ലിം ജമാഅത് ജനറൽ സെക്രട്ടറി അറിയിച്ചു.  ആദ്യ ഘട്ടമായി ഈ മാസം 30 ന് സെക്രട്ടറിയേറ്റിനു മുന്നിലും , കളക്ട്രേറ്റുകൾക്ക് മുന്നിലും പ്രതിഷേധിക്കും.  മുഖ്യമന്ത്രിയെ നേരിൽ കണ്ട് അതൃപ്തി അറിയിക്കുമെന്നും ഖലീലുൽ ബുഖാരി തങ്ങൾ മീഡിയവണ്ണിനോട് പറഞ്ഞു. 

 മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഇന്നാണ് ആലപ്പുഴ ജില്ലാ കലക്ടറായി ചുമതലയേറ്റത്. നിലവിലെ കലക്ടറും ശ്രീറാമിന്‍റെ ഭാര്യയുമായ രേണു രാജ് ശ്രീറാമിന് ചുമതല കൈമാറി. ശക്തമായ പ്രതിഷേധത്തിനിടെയാണ് ശ്രീറാം ചുമതലയേല്‍ക്കുന്നത്. വെങ്കിട്ടരാമനെതിരെ ആലപ്പുഴ കളക്ടറേറ്റ് വളപ്പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം അരങ്ങേറി. പ്രതിഷേധങ്ങളെ കുറിച്ച് ഒന്നും പറയാനില്ലെന്ന് ശ്രീറാം വെങ്കിട്ടരാമൻ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം ഐഎഎസ് തലത്തിൽ നടന്ന അഴിച്ചുപണിയിലാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചത്. ഇതിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. ബഷീർ കൊല്ലപ്പെട്ട ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ ശ്രീറാമിന് ഉണ്ടെന്ന് ഡോക്ടർമാർ പറഞ്ഞ മറവിരോഗവും അന്നത്തെ സിപിഎം നേതാക്കളുടെ വിമർശനങ്ങളും കുത്തിപ്പൊക്കിയാണ് സർക്കാറിനെതിരെ വിമർശനം തുടരുന്നത്.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News