കേരളത്തിൽ ഇന്ന് മുതൽ രാത്രികാല കർഫ്യൂ; നിയന്ത്രണം രാത്രി 10 മുതൽ രാവിലെ 6 വരെ

കൂടുതൽ പ്രതിരോധ മാർഗങ്ങൾ ആവിഷ്കരിക്കാന്‍ വിദഗ്ദരെ പങ്കെടുപ്പിച്ചുള്ള യോഗം മറ്റന്നാള്‍ നടക്കും

Update: 2021-08-30 02:15 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായുള്ള രാത്രികാല കര്‍ഫ്യൂ ഇന്നാരംഭിക്കും.രാത്രി പത്ത് മണി മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതൽ പ്രതിരോധ മാർഗങ്ങൾ ആവിഷ്കരിക്കാന്‍ വിദഗ്ധരെ പങ്കെടുപ്പിച്ചുള്ള യോഗം മറ്റന്നാള്‍ നടക്കും.

രാത്രി പത്ത് മണി മുതല്‍ ആറ് വരെയുള്ള കര്‍ഫ്യൂവില്‍ അവശ്യ സര്‍വീസുകള്‍ക്ക് ഇളവുണ്ടാകും. ആശുപത്രി യാത്രക്കും രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്കും രാത്രിയാത്ര അനുവദിക്കും.ചരക്ക് വാഹനഗതാഗതത്തിന് തടസമില്ല. ട്രെയിന്‍,വിമാനയാത്രക്കാര്‍ ടിക്കറ്റ് കാണിച്ചാല്‍ മതിയാകും.ഇവ കൂടാതെയുള്ള യാത്രകള്‍ക്ക് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ നിന്ന് അനുമതി വാങ്ങണം.ജനസംഖ്യാ അനൂപാതികമായി പ്രതിവാര രോഗനിരക്ക് ഏഴില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ഡൌണ്‍ ഏര്‍പ്പെടുത്തും.വരും നാളുകളിലെ കോവിഡ് പ്രതിരോഘം ആവിഷ്കരിക്കാന്‍ വിദഗ്ധരെ പങ്കെടുപ്പിച്ചുള്ള യോഗം മറ്റെന്നാള്‍ നടക്കും. മെഡിക്കല്‍ കോളോജുകളിലെ പ്രധാന ഡോക്ടര്‍മാര്‍,പ്രമുഖ വൈറോളജിസ്റ്റുകള്‍ ആരോഗ്യവിദഗ്ധര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡന്‍റ്,സെക്രട്ടറി എന്നിവരുടെ യോഗം മൂന്നാം തീയതിയും വിളിച്ചിട്ടുണ്ട്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News