പൊലീസിന്റെ 'വേറിട്ട നീക്കം'; മാസ്‌കില്ലാതെ സ്വന്തം വീട്ടുമുറ്റത്തു നിന്നവർക്കും പിഴയടക്കാൻ നോട്ടീസ്

വീട്ടുമുറ്റത്തു നിന്ന് വിളിച്ചിറക്കി മാസ്‌കില്ലെന്നതിന് നോട്ടീസ് നൽകിയ പൊലീസിന്റെ നടപടി പ്രദേശത്ത് ചർച്ചയായി

Update: 2021-04-18 04:41 GMT
Editor : abs | By : Web Desk
Advertising

ബദിയടുക്ക: കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ സ്വന്തം വീട്ടുമുറ്റത്തു നിന്നവർക്കും പിഴയിട്ട് പൊലീസിന്റെ 'വേറിട്ട നീക്കം'. പെർള ബജകൂടലിലെ ഡ്രൈവർ അ്ഷ്‌റഫിനാണ് വീട്ടുമുറ്റത്തു നിന്ന് വിളിച്ചുവരുത്തി പിഴ നോട്ടീസ് നൽകിയതെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

പെർള പൂവനടുക്കെ റോഡിൽ മുന്നറിയിപ്പ് നൽകുന്നതിനായി പോകുന്നതിനിടെയാണ് ബദിയടുക്ക പൊലീസ് അഷ്‌റഫിന് നോട്ടീസ് നൽകിയത്. എന്തിനാണ് നോട്ടീസ് നൽകിയതെന്ന ചോദ്യത്തിന് ഇപ്പോൾ നിൽക്കുന്നത് പൊതുറോഡിലാണ് എന്നായിരുന്നു പൊലീസിന്റെ മറുപടി. വീട്ടുമുറ്റത്തു നിന്ന് വിളിച്ചിറക്കി മാസ്‌കില്ലെന്നതിന് നോട്ടീസ് നൽകിയ പൊലീസിന്റെ നടപടി പ്രദേശത്ത് ചർച്ചയായി- പത്രം റിപ്പോർട്ട് ചെയ്യുന്നു.

ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ബദിയടുക്ക, പെർള, നീർച്ചാൽ തുടങ്ങിയ ടൗണുകളിലും ഉൾപ്രദേശങ്ങളിലുമാണ് പരിശോധന നടത്തിയത്. കടകളിൽ കൂടി നിന്നവർക്കും മാസ്‌ക് ധരിക്കാത്തവർക്കും പിഴ നോട്ടീസ് നൽകി. 

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News