സംസ്ഥാനത്ത് ആർ.ടി.പി.സി.ആർ നിരക്ക് കുറച്ചു

സംസ്ഥാനത്ത് ആർ.ടി.പി.സി.ആർ നിരക്ക് രാജ്യത്തെ തന്നെ ഏറ്റവും ഉയർന്നതാണെന്ന് പരാതി ഉയർന്നിരുന്നു.

Update: 2021-04-29 15:16 GMT
Editor : Nidhin | By : Web Desk
Advertising

സംസ്ഥാനത്ത് കോവിഡ് പരിശോധനയായ ആർ.ടി.പി.സി.ആർ നിരക്ക് 500 രൂപയാക്കി കുറച്ചു. 1700 ൽ നിന്നുമാണ് 500 ആക്കി കുറച്ചത്. നേരത്തെ സംസ്ഥാനത്ത് ആർ.ടി.പി.സി.ആർ നിരക്ക് രാജ്യത്തെ തന്നെ ഏറ്റവും ഉയർന്നതാണെന്ന് പരാതി ഉയർന്നിരുന്നു. സർക്കാർ ആശുപത്രികളിൽ കോവിഡ് പരിശോധന സൗജന്യമാണെങ്കിലും സ്വകാര്യ ആശുപത്രികളിൽ വൻ വില ഈടാക്കുന്നത് വിവാദമായിരുന്നു.

ഐ.സി.എം.ആർ. അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. മുമ്പ് ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാൽ ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് 1700 രൂപയാക്കിയത്.

ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാർജ് തുടങ്ങിയവ ഉൾപ്പെടെയാണ് ഈ നിരക്ക്. ഈ നിരക്ക് പ്രകാരം മാത്രമേ ഐ.സി.എം.ആർ, സംസ്ഥാന അംഗീകൃത ലബോറട്ടറികൾക്കും ആശുപത്രികൾക്കും പരിശോധന നടത്തുവാൻ പാടുള്ളൂവെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News