വി.സി നിയമനത്തിൽ ഗവർണറെ നേരിടാനൊരുങ്ങി കേരള സർവകലാശാല

സെർച്ച് കമ്മിറ്റിയിൽ നിന്നും പ്രതിനിധിയെ നിർദേശിക്കണമെന്ന ഗവർണറുടെ ആവശ്യത്തിൽ നിയമോപദേശം തേടാനാണ് സർവകലാശാല തീരുമാനിച്ചിരിക്കുന്നത്. നാളെ ചേരുന്ന സിൻഡിക്കേറ്റ് സെനറ്റ് യോഗത്തിന്റെ തിയതി തിരുമാനിക്കും.

Update: 2022-09-21 01:20 GMT
Advertising

തിരുവനന്തപുരം: വി.സി നിയമനത്തിൽ ഗവർണറെ നേരിടാനൊരുങ്ങി കേരള സർവകലാശാല. സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിർദേശിക്കണമെന്ന ചാൻസലറുടെ ആവശ്യത്തിൽ സർവകലാശാല നിയമോപദേശം തേടും. നാളെ ചേരുന്ന സിൻഡിക്കേറ്റ് യോഗത്തിൽ തുടർനടപടികൾ തീരുമാനിക്കും.

കേരള സർവകലാശാല വി.സിയെ തിരഞ്ഞെടുക്കാൻ നിലവിലെ നിയമപ്രകാരം മൂന്നംഗ സെർച്ച് കമ്മിറ്റിയെ ആവശ്യമുണ്ട്. ചാൻസലറായ ഗവർണറുടെ അധികാരം വെട്ടിക്കുറച്ച് സർവകലാശാല വി.സിമാരെ നിയമിക്കാനുള്ള മേൽകൈ സർക്കാരിന് നേടാനുള്ള ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ അതിൽ ഒപ്പിട്ടിട്ടില്ല. അതുകൊണ്ട് വി.സിമാരെ നിയമിക്കാൻ ചാൻസലറായ ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന നിയമമാണ് നിലവിലുള്ളത്. ഇത് ഉപയോഗിച്ചാണ് ഗവർണറുടെ അസാധാരണമായ ഇടപെടൽ. ഇതിനെ അതേനാണയത്തിൽ നേരിടാനാണ് കേരളാ സർവകലാശാലയുടെയും തീരുമാനം.

സെർച്ച് കമ്മിറ്റിയിൽ നിന്നും പ്രതിനിധിയെ നിർദേശിക്കണമെന്ന ഗവർണറുടെ ആവശ്യത്തിൽ നിയമോപദേശം തേടാനാണ് സർവകലാശാല തീരുമാനിച്ചിരിക്കുന്നത്. നാളെ ചേരുന്ന സിൻഡിക്കേറ്റ് സെനറ്റ് യോഗത്തിന്റെ തിയതി തിരുമാനിക്കും. അടിയന്തര സെനറ്റ് യോഗം ചേരണമെന്ന ഗവർണറുടെ നിർദേശം 10 ദിവസത്തിനകം പാലിക്കണമെന്നാണ് ചട്ടം. എന്നാൽ സെനറ്റ് യോഗത്തിൽ സിപിഎം അംഗങ്ങൾ പങ്കെടുക്കാനുള്ള സാധ്യതയില്ല. അതുകൊണ്ട്തന്നെ ക്വാറം തികയാതെ യോഗം ചേരാനുള്ള സാധ്യത കുറവാണ്. ഇക്കാര്യം കേരള സർവകലാശാല, രാജ്ഭവനെ അറിയിച്ചേക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

Similar News