കേരളാ വിസി നിയമനം; സെനറ്റ് പ്രതിനിധിയെ ഉടൻ നിർദേശിക്കണമെന്ന് ഗവർണർ

വിസി നിയമനത്തിന് ഗവർണർ രൂപീകരിച്ച സെർച് കമ്മിറ്റിയിലേക്ക് ഇതുവരെ സർവകലാശാല പ്രതിനിധിയെ നിർദേശിച്ചിട്ടില്ല

Update: 2022-09-20 12:05 GMT
Advertising

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുടെ നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ ഉടൻ നിർദേശിക്കണമെന്ന് ഗവർണർ. സർവകലാശാലക്കാണ് ഗവർണർ അടിയന്തര നിർദേശം നല്‍കിയത്.

വിസി നിയമനത്തിന് ഗവർണർ രൂപീകരിച്ച സെർച് കമ്മിറ്റിയിലേക്ക് ഇത് വരെ സർവകലാശാല പ്രതിനിധിയെ നിർദേശിച്ചിട്ടില്ല. സെർച്ച് കമ്മിറ്റിയിലേക്ക് രണ്ടംഗങ്ങളെ ഗവർണർ ആഴ്ചകൾക്കു മുമ്പ് തീരുമാനിച്ചിരുന്നു. മാത്രമല്ല വൈസ് ചാൻസലർ നിയമനത്തിന് അഞ്ചംഗ കമ്മിറ്റിയെ നിർണയിച്ച് നിയമസഭ പാസാക്കിയ ബിൽ ഇതുവരെ ഗവർണർ ഒപ്പിട്ടിട്ടുമില്ല. ഒക്ടോബർ 24ന് വിസിയുടെ കാലാവധി തീരാനിരിക്കെയാണ് രാജ്ഭവന്‍റെ ഇത്തരത്തിലൊരു നീക്കം.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News