സംസ്ഥാനത്ത് മഴ ശക്തമാകുന്നു: ഇന്ന് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യത
അടുത്ത അഞ്ച് ദിവസവും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ ജില്ലകളിലാകും മഴ കൂടുതൽ കനക്കുക
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇന്ന് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത അഞ്ച് ദിവസവും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ ജില്ലകളിലാകും മഴ കൂടുതൽ കനക്കുക.
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ അറബിക്കടലിൽ കാലവർഷക്കാറ്റ് സജീവമായതാണ് മഴ കനക്കുന്നതിന് കാരണം.
കൂടാതെ വടക്കൻ ജില്ലകളിൽ ആയിരിക്കും മഴ കനക്കുകയെന്നും കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കി. പ്രതികൂല കാലാവസ്‌ഥ നിലനിൽക്കുന്നതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും, അതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും മൽസ്യ തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്‌തമാക്കി.
Summary- Kerala Weather Update