ഗവർണർക്കെതിരെയുള്ള കേരളത്തിന്‍റെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക

Update: 2023-11-29 01:04 GMT
Editor : Jaisy Thomas | By : Web Desk

ആരിഫ് മുഹമ്മദ് ഖാന്‍

Advertising

ഡല്‍ഹി: ഗവർണർക്കെതിരെ കേരളം സമർപ്പിച്ച ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പരിഗണിക്കാതിരുന്ന എട്ട് ബില്ലുകളിൽ തീരുമാനമായെന്ന് ഗവർണർക്ക് വേണ്ടി, അദ്ദേഹത്തിന്‍റെ അഡീഷണൽ ചീഫ് സെക്രട്ടറി കോടതിയെ അറിയിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.

നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ തീരുമാനമെടുക്കാതെ വൈകിപ്പിക്കുന്നു എന്ന ഹരജി ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ്, ഇന്നലെ തീർപ്പാക്കിയത് .പൊതു ജനാരോഗ്യ ബില്ലിൽ മാത്രമാണ് ഗവ‍ര്‍ണര്‍ ഒപ്പിട്ടത്. ഏഴു്ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചു . ലോകയുക്ത ബിൽ, സർവ്വകലാശാല നിയമ ഭേദഗതി ബിൽ , ചാൻസലർ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, സേ‍ര്‍ച് കമ്മിറ്റി എക്സ്പാൻഷൻ ബിൽ, സഹകരണ ബിൽ എന്നിവയാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് വിട്ടത് . ഇക്കാര്യം സുപ്രീംകോടതിയെ ധരിപ്പിക്കും . കോടതിയിൽ എത്തുന്നതിനു തൊട്ടു മുൻപായി മാത്രം, ഗവർണർമാർ ബില്ലിൽ നടപടി എടുക്കുന്നതിൽ സുപ്രിംകോടതിയുടെ വിമർശനം നിലനിൽക്കുമ്പോഴാണ് നടപടി.

ഗവര്‍ണര്‍ക്കെതിരായ പ്രത്യേക അനുമതി ഹരജി ,സുപ്രിംകോടതി ഇന്നലെ പരിഗണിച്ചെങ്കിലും മുഖ്യ ഹരജിയോടൊപ്പം പരിഗണിക്കാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. തെലങ്കാന , പഞ്ചാബ് ,തമിഴ്നാട് ഗവർണർമാർക്കെതിരെ സംസ്ഥാനങ്ങൾ , സുപ്രിംകോടതിയിൽ ഹരജിയുമായി എത്തിയപ്പോഴാണ് ഒപ്പിടാൻ തയാറായത് . പഞ്ചാബ് ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമർശനമാണ് സുപ്രിംകോടതിയിൽ നിന്നുണ്ടായത് . ഈ വിധി പകർപ്പ് വായിക്കാൻ ഗവർണറോട് പറയണമെന്ന് അദ്ദേഹത്തിന്‍റെ സെക്രട്ടറിയോട് ബെഞ്ച് നിർദേശിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ക്കെതിരായ രണ്ടു ഹരജികളും ഇന്ന് ചീഫ് ജസ്റ്റിസിന്‍റെ മുന്നിലെത്തുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News