തിരുവോണത്തിന് വാക്സിനേഷൻ ഒഴിവാക്കണമെന്ന് കെ.ജി.എം.ഒ.എ

കോവിഡ് വാക്സിനേഷൻ പരിപാടിക്കു വേണ്ടി എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും പ്രത്യേക സംവിധാനങ്ങൾ ഉണ്ടാകണം.

Update: 2021-08-19 11:30 GMT
Editor : Suhail | By : Web Desk
Advertising

കഴിഞ്ഞ 20 മാസത്തിലധികമായി കോവിഡ് പ്രധിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ടു അക്ഷീണം പലവിധ സമ്മർദ്ദങ്ങൾക്കടിപ്പെട്ടു ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കു ആവശ്യമായ വിശ്രമം അനിവാര്യമാണെന്ന് കെ.ജി.എം.ഒ.എ ഓണാവധി ദിവസങ്ങളിൽ കോവിഡ് വാക്‌സിനേഷൻ പരിപാടി ആവശ്യമായ മാനവ വിഭവ ശേഷിയുള്ള മേജർ ആശുപത്രികളിലായി പരിമിതപ്പെടുത്തുകയും തിരുവോണ നാളിൽ വാക്സിനേഷൻ പരിപാടി ഒഴിവാക്കുകയും ചെയ്യണമെന്ന് കെ.ജി.എം.ഒ.എ സർക്കാരിനോട് ആവശ്യപെട്ടു.

കോവിഡ് വാക്സിനേഷൻ പരിപാടി ഏറെകാലം തുടരേണ്ട സാഹചര്യം ആണ് നിലനിൽക്കുന്നത്. അതിനാല്‍ ആശുപത്രികളുടെ സാധാരണ പ്രവർത്തനങ്ങൾ, രോഗീ ചികിത്സ, മറ്റു രോഗപ്രതിരോധ പ്രവർത്തനങ്ങൾ, പ്രധിരോധ കുത്തിവയ്പുകൾ എന്നിവക്ക് ഭംഗം വരാതെ കോവിഡ് വാക്സിനേഷൻ പരിപാടിക്കു വേണ്ടി പ്രത്യേകം സംവിധാനങ്ങൾ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഉണ്ടാവേണ്ടതുണ്ട്.

ഇത്തരം സംവിധാനങ്ങൾ അടിയന്തിരമായി നടപ്പിലാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നതായി കെ.ജി.എം.ഒ.എ പറഞ്ഞു. പൊതു ജനാരോഗ്യ സംരക്ഷണത്തെ ഹാനികരമായി ബാധിക്കാതിരിക്കാനും സർക്കാർ ആശുപത്രികളുടെ സാധാരണ പ്രവർത്തനങ്ങൾ താളം തെറ്റാതിരിക്കാനും ഇത് അത്യാവശ്യമാണെന്നും കെ.ജി.എം.ഒ.എ അറിയിച്ചു.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News