ഇസ്രായേൽ നടത്തുന്നത് ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത; കെ.എൻ.എം എക്കാലവും ഫലസ്തീനൊപ്പം: ടി.പി അബ്ദുല്ലക്കോയ മദനി
കുടിയിറക്കപ്പെട്ടവരും കുടിയിറക്കിയവരും തമ്മിലുള്ള പോരാട്ടമാണ് ഫലസ്തീനിൽ നടക്കുന്നതെന്നും അബ്ദുല്ലക്കോയ മദനി പറഞ്ഞു.
കൊച്ചി: ഇസ്രായേൽ നടത്തുന്നത് ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി. കുടിയിറക്കപ്പെട്ടവരും കുടിയിറക്കിയവരും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. കെ.എൻ.എം എക്കാലവും ഫലസ്തീനൊപ്പം നിലകൊള്ളും. ഫലസ്തീൻ ധർമസമരത്തിലാണ്. സി.പി.എം ഫലസ്തീൻ അനുകൂല സെമിനാറിൽ പങ്കെടുക്കുമെന്നും അബ്ദുല്ലക്കോയ മദനി വ്യക്തമാക്കി.
അതേസമയം ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം അതിശക്തമായി തുടരുകയാണ്. സ്‌കൂളുകൾ, ആശുപത്രികൾ, അഭയാർഥി ക്യാമ്പുകൾ തുടങ്ങി എല്ലായിടത്തും ഇസ്രായേൽ കനത്ത ആക്രമണമാണ് നടത്തുന്നത്. ജബാലിയയിലെ അഭയാർഥി ക്യാമ്പായ സ്‌കൂളിന് നേരെ നടന്ന വ്യോമാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ആംബുലൻസിന് നേരെ നടന്ന ആക്രമണത്തിലും 15 പേർ കൊല്ലപ്പെട്ടിരുന്നു. ആംബുലൻസ് ആക്രമണം ഇസ്രായേൽ സ്ഥിരീകരിച്ചു. എന്നാൽ ഹമാസ് പോരാളികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് വിശദീകരണം.