കൊടകര കുഴൽപ്പണ കേസ്; കവർച്ചാ പണം പോലീസ് കണ്ടെടുത്തു

കേസില്‍ അറസ്റ്റിലായ ഒന്‍പതാം പ്രതി ബാബുവിന്‍റെ വീട്ടിൽ നിന്നാണ് തുക പിടിച്ചെടുത്തത്.

Update: 2021-04-28 16:25 GMT
Advertising

കൊടകരയില്‍ കുഴൽപ്പണം കവർച്ച ചെയ്ക സംഭവത്തില്‍ പണം പൊലീസ് കണ്ടെടുത്തു. ഒന്‍പതാം പ്രതിയുടെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്. 23 ലക്ഷം രൂപയും മൂന്ന് പവൻ സ്വർണവുമാണ് കണ്ടെത്തിയത്. കേസില്‍ അറസ്റ്റിലായ ഒന്‍പതാം പ്രതി ബാബുവിന്‍റെ വീട്ടിൽ നിന്നാണ് തുക പിടിച്ചെടുത്തത്. പിടിച്ചെടുത്ത പണം കോടതിയിൽ ഏൽപിക്കും. 25 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നായിരുന്നു പരാതി. കോഴിക്കോട്ട് നിന്ന് എറണാകുളത്തേക്ക് പണം എത്തിക്കാനായിരുന്നു നീക്കം. പരാതിക്കാരനായ ഡ്രൈവറിന്‍റെ സഹായിയാണ് പണം കൊണ്ടുപോകുന്ന വിവരം ചോർത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഡ്രൈവർ തനിച്ചാകാതിരിക്കാനാണ് സഹായിയെയും ഒപ്പം കൂട്ടിയിരുന്നത്.

അതേസമയം കേസിൽ കൂടുതൽ പൊലീസുകാർക്ക് പങ്കെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കുഴൽപണക്കേസിൽ അറസ്റ്റിലായ പ്രതി മാർട്ടിനുമായി ബന്ധമുള്ള രണ്ട് പോലീസുകാരെ ഇതിനോടകം സസ്പെൻറ് ചെയ്തു. ഇതിനിടെയാണ് ഒന്‍പതാം പ്രതിയുടെ വീട്ടിൽ നിന്നും കവർച്ചാ പണം കണ്ടെടുക്കുന്നത്. കഞ്ചാവ് കേസ് ഒത്തു തീർക്കാൻ കൈക്കൂലി വാങ്ങിയ കേസിലാണ് ഒരു പൊലീസുകാരനെ കൂടി സസ്പെന്‍ഡ് ചെയ്തത്. ഇരിങ്ങാലക്കുട സ്റ്റേഷനിലെ വൈശാഖ് രാജിനെ ആണ് റൂറൽ എസ്.പി സസ്‌പെൻഡ് ചെയ്തത്. ഇതേ കേസിൽ സിവിൽ പോലീസ് ഓഫീസർ അനൂപ് ലാലിനെ യും സസ്പെന്‍‌ഡ് ചെയ്തിരുന്നു. കുഴൽപ്പണ കേസിലെ പ്രതിയായ മാർട്ടിനിൽ നിന്നാണ് ഇവര്‍ പണം വാങ്ങിയത്. കൂടുതൽ പൊലീസുകാർക്ക് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നുള്ള വിവരമാണ് ഇതിലൂടെ ലഭിക്കുന്നത്.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

Similar News