'സ്ഥലം നഷ്ടപ്പെടുന്നവരുടെ സമരമല്ല, ഇടതുപക്ഷത്തെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ സമരം': കോടിയേരി ബാലകൃഷ്ണൻ

കെ -റെയിൽ കല്ലുകൾ പിഴുതെറഞ്ഞാൽ പദ്ധതി ഇല്ലാതാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി

Update: 2022-03-21 05:07 GMT
Editor : rishad | By : Web Desk
Advertising

കെ -റെയിൽ കല്ലുകൾ പിഴുതെറഞ്ഞാൽ പദ്ധതി ഇല്ലാതാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്ഥലം നഷ്ടപ്പെടുന്നവരുടെ സമരമല്ല നടക്കുന്നത്. ഇടതുപക്ഷത്തെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ സമരമാണ് നടക്കുന്നത്. ചങ്ങനാശേരി സമരകേന്ദ്രമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടന്നും കോടിയേരി കണ്ണൂരിൽ പറഞ്ഞു. 

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേ സംസ്ഥാനത്ത് നടക്കുന്നത് രാഷ്ട്രീയ സമരമെന്ന് കോടിയേരി നേരത്തെ പറഞ്ഞിരുന്നു. പദ്ധതിയുടെ പേരില്‍ ജനങ്ങള്‍ക്കെതിരേ യുദ്ധം ചെയ്യാനല്ല സര്‍ക്കാര്‍ നോക്കുന്നതെന്നും, പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ സമരത്തെ രാഷ്ട്രീയമായി നേരിടുമെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു. 

അതേസമയം സംസ്ഥാനത്ത് കെ-റെയില്‍ കല്ലിടലിന് എതിരെ പ്രതിഷേധം ശക്തമാകുകയാണ്. കെ റെയിൽ ഉദ്യോഗസ്ഥർ എത്തുമെന്നറിഞ്ഞതിനെ തുടർന്ന് കോട്ടയം നട്ടാശേരിയിൽ ജനങ്ങൾ പ്രതിഷേധിച്ചു. മലപ്പുറം തിരുന്നാവായയിൽ കല്ലിടൽ താത്കാലികമായി നിർത്തിവെച്ചു. നാട്ടുകാർ പ്രതിഷേധിച്ചതോടെയാണ് നടപടി. എന്നാല്‍ സമരക്കാർക്കെതിരെ പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാകരുതെന്ന് ഡിജിപി നിർദേശിച്ചു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News