''ആദ്യം ഈത്തപ്പഴത്തിലായിരുന്നു, പിന്നെ ഖുറാനിലാണെന്ന് പറഞ്ഞു, ഇപ്പോ പറയുന്നു ബിരിയാണിച്ചെമ്പിലാണെന്ന്...''; പരിഹസിച്ച് കോടിയേരി
മുഖ്യമന്ത്രിയെയും കുടുംബത്തെയും ലക്ഷ്യമിട്ടുള്ള സംഘടിത ആക്രമണമാണ് നടക്കുന്നതെന്നും കോടിയേരി
കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആദ്യം ആവശ്യപ്പെട്ടത് പിണറായി വിജയനാണെന്നും ഏത് ഏജൻസി അന്വേഷിക്കണമെന്ന് കേന്ദ്രത്തിന് തീരുമാനിക്കാമെന്നും ആവശ്യപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി എന്നും കോടിയേരി ബാലകൃഷ്ണന്‍. സ്വപ്ന സുരേഷിന്‍റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയായിരുന്നു കോടിയേരിയുടെ മറുപടി. സ്വർണം അയച്ചുവെന്ന് പറയുന്ന വ്യക്തി കേസിൽ പ്രതിയാണോയെന്നും സ്വർണം കൈപ്പറ്റിയ ആൾ കേസില്‍ പ്രതിയാണോയെന്നും കോടിയേരി ചോദിച്ചു.
''മുഖ്യമന്ത്രിയെയും കുടുംബത്തെയും ലക്ഷ്യമിട്ടുള്ള സംഘടിത ആക്രമണമാണ് നടക്കുന്നത്. ഗൂഢാലചോന സർക്കാർ കണ്ടെത്തണം, ഫലപ്രദമായ അന്വേഷണം വേണം, കള്ളക്കഥകൾക്ക് മുന്നിൽ സി.പി.എം കീഴടങ്ങില്ല. ആദ്യം പറഞ്ഞു ഈത്തപ്പഴത്തിലാണ് കടത്തിയതെന്ന് പിന്നെ പറഞ്ഞു ഖുറാനിലാണ് കടത്തിയതെന്ന്, ഇപ്പോള്‍ പറയുന്നു ബിരിയാണിച്ചെമ്പിലാണെന്ന്...'' ആരോപണങ്ങള്‍ ആദ്യമായി കേള്‍ക്കുന്ന മുഖ്യമന്ത്രിയല്ല പിണറായിയെന്നും ഒരു കാലത്ത് കമല ഇന്‍റര്‍നാഷണല്‍ എന്നൊരു കമ്പനിയെക്കുറിച്ചായിരുന്നു കഥയെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
നേരത്തെ മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്‍റെയും ഫണ്ട് എവിടെപ്പോയാലും തനിക്ക് പ്രശ്നമില്ലെന്ന് സ്വപ്ന സുരേഷ് പറഞ്ഞിരുന്നു. തനിക്ക് വേണ്ടിയല്ല മുഖ്യമന്ത്രി വിദേശത്തേക്ക് ഫണ്ടയക്കുന്നതെന്നും ആ ഫണ്ട് എവിടെപ്പോയാലും തന്നെ ബാധിക്കില്ലെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിയുടെ ദൂതനായാണ് ഷാജ് കിരൺ എത്തിയതെന്ന ആരോപണത്തിന്‍റെ തെളിവായുള്ള ശബ്ദ സന്ദേശം പുറത്തുവിട്ട ശേഷം വീണ്ടും മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു സ്വപ്ന സുരേഷിന്‍റെ പ്രസ്താവന. ഷാജ് കിരണ്‍ സ്വപ്നയെ വിളിച്ച് സംസാരിക്കുന്ന ശബ്ദസന്ദേശമാണ് അവര്‍ പുറത്തുവിട്ടത്. ഗുരുതര ആരോപണങ്ങളാണ് പുറത്തുവിട്ട ശ്ബദസന്ദേശത്തിലൂടെ മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനുമെതിരെ സ്വപ്ന ഉന്നയിച്ചിരിക്കുന്നത്. ''കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോ... അദ്ദേഹത്തിന്റെ മകളുടെ പേര് പറഞ്ഞാൽ വെറുതെ വിടില്ല...'' തുടങ്ങിയ ഭീഷണികളടങ്ങുന്ന ശബ്ദസന്ദേശമാണ് സ്വപ്ന സുരേഷ് പുറത്തുവിട്ടിരിക്കുന്നത്.
എന്‍റെ ജീവന് ഭീഷണിയുള്ളതിനാലാണ് രഹസ്യമൊഴി നൽകിയത്. കോടിയേരി ബാലകൃഷ്ണന്റെ മക്കൾ വിദേശത്തേക്ക് പോകുന്നത് ബിലീവേഴ്സ് ചർച്ച് വഴിയാണ്. മുഖ്യമന്ത്രിയുടേയും കോടിയേരിയുടേയും ഫണ്ടുകളൊക്കെ പോകുന്നത് അമേരിക്കയിലേക്കാണ്. നികേഷ് കുമാർ ആരാണ് എന്താണെന്നൊന്നും എനിക്കറിയില്ല. നികേഷുമായി എനിക്ക് യാതൊരു ബന്ധവുമില്ല. സ്വപ്ന പറഞ്ഞു.
തട്ടിക്കൊണ്ടുപോയ സരിത്തിനെ വിജിലൻസ് വിട്ടയക്കുമെന്ന് ഷാജ് കിരൺ ആണ് തന്നോട് പറഞ്ഞതെന്ന് സ്വപ്ന സുരേഷ്. ഷാജ് കിരണിനെ വർഷങ്ങളായി അറിയാം. ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. പരിചയം പുതുക്കിയത് ശിവശങ്കറിന്‍റെ പുസ്തകമിറങ്ങിയ ശേഷമാണെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
തട്ടിക്കൊണ്ടുപോയ സരിത്തിനെ വിജിലൻസ് വിട്ടയക്കുമെന്ന് ഷാജ് കിരൺ ആണ് തന്നോട് പറഞ്ഞതെന്ന് സ്വപ്ന സുരേഷ്. ഷാജ് കിരണിനെ വർഷങ്ങളായി അറിയാം. ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. പരിചയം പുതുക്കിയത് ശിവശങ്കറിന്‍റെ പുസ്തകമിറങ്ങിയ ശേഷമാണെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
സ്വപ്നയും സുഹൃത്ത് ഷാജ് കിരണും അന്യോന്യം ആരോപണമുന്നയിക്കുമ്പോൾ ഇന്ന് പുറത്തുവിട്ട ശബ്ദരേഖ കേസിൽ നിർണായക തെളിവായി മാറിയേക്കും. ഷാജ് കിരൺ തന്നെ സമ്മർദത്തിലാക്കിയെന്ന് സ്വപ്ന ആരോപിക്കുമ്പോൾ ഇഥുവരെ അദ്ദേഹം ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു. എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെയും വിജയ് സാഖറയെയും താൻ വിളിച്ചിട്ടുണ്ടെന്നും സരിത്ത് എവിടെയാണെന്ന് അന്വേഷിക്കാൻ സ്വപ്ന പറഞ്ഞിട്ടാണ് വിളിച്ചതെന്നുമാണ് ഷാജ് കിരൺ പറയുന്നത്. സ്വപ്നയുടെ രഹസ്യ മൊഴി ലഭിക്കാനുള്ള ഇഡിയുടെ അപേക്ഷ ഇന്ന് കോടതി പരിഗണിച്ചക്കും.ഷാജ് കിരണ്‍ എന്നയാള്‍ പാലക്കാടെത്തി തന്നെ കണ്ട് രഹസ്യമൊഴി പിന്‍വലിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു സ്വപ്ന ഇന്നലെ രാവിലെ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. ആര്‍.എസ്.എസിന്‍റെയും ബി.ജെ.പിയുടെയും സമ്മര്‍ദം കൊണ്ടാണ് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയതെന്ന് വീഡിയോയില്‍ ചിത്രീകരിച്ച് നല്‍കണമെന്ന് ഷാജ് കിരണ്‍ ആവശ്യപ്പെട്ടതായും സ്വപ്ന പറഞ്ഞിരുന്നു.വീഡിയോ മുഖ്യമന്ത്രിക്ക് കൈമാറാനുള്ളതാണെന്നും അറിയിച്ചെന്നും സ്വപ്ന സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. ഇതിനുതൊട്ടുപിന്നാലെ സ്വപ്നയുടെ ആരോപണം നിഷേധിച്ച് ഷാജ് കിരണ്‍ രംഗത്തെത്തുകയായിരുന്നു. തനിക്ക് സ്വപ്നയുമായി സൌഹ്യദമുണ്ടെന്നും മുഖ്യമന്ത്രിയുട ദൂതനായല്ല പാലക്കാട് പോയതെന്നുമായിരുന്നു ഷാജ് കിരണിന്‍റെ വാദം.