സിപിഎം സെമിനാറിൽ പങ്കെടുത്തില്ലെങ്കിൽ കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമായി കാണേണ്ടിവരും: കോടിയേരി
ബിജെപി അനുകൂല നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ബിജെപിയും കോൺഗ്രസും ചേർന്ന് കേരളത്തിൽ കലാപത്തിന് ശ്രമിക്കുകയാണ്. കേരളത്തിലെ വിഷയങ്ങളല്ല ചർച്ചയ്ക്ക് വരുന്നത്. ആർഎസ്എസിന്റെ സഹായം ലഭിക്കാനാണ് കോൺഗ്രസ് ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
സിപിഎം സെമിനാറിൽ പങ്കെടുത്തില്ലെങ്കിൽ അത് കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമായി് കണക്കാക്കേണ്ടി വരുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസ് ബിജെപിയുടെ നിലപാടാണ് സ്വീകരിക്കുന്നത്. ബിജെപിക്കാരാണ് സിപിഎം സെമിനാറിൽ പങ്കെടുക്കരുതെന്ന് നിർദേശം നൽകാറുള്ളത്. ബിജെപി അനുകൂല നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ബിജെപിയും കോൺഗ്രസും ചേർന്ന് കേരളത്തിൽ കലാപത്തിന് ശ്രമിക്കുകയാണ്. കേരളത്തിലെ വിഷയങ്ങളല്ല ചർച്ചയ്ക്ക് വരുന്നത്. ആർഎസ്എസിന്റെ സഹായം ലഭിക്കാനാണ് കോൺഗ്രസ് ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കണ്ണൂരിലെ പാർട്ടി കോൺഗ്രസ് അഖിലേന്ത്യാ സമ്മേളനമാണെന്ന് കോൺഗ്രസ് നേതൃത്വം മനസ്സിലാക്കണമെന്നും കോടിയേരി പറഞ്ഞു.
കെ.വി തോമസ്, ശശി തരൂർ എന്നിവരെയാണ് സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ സംസാരിക്കാൻ ക്ഷണിച്ചത്. എന്നാൽ പങ്കെടുക്കരുതെന്നാണ് കെപിസിസിയുടെ നിർദേശം. കോൺഗ്രസ് പ്രവർകരെ അക്രമിക്കുന്ന നയമാണ് സിപിഎം സംസ്ഥാനവ്യാപകമായി സ്വീകരിക്കുന്നത്. അവരുടെ സെമിനാറിൽ പങ്കെടുക്കേണ്ട ആവശ്യം കോൺഗ്രസ് നേതാക്കൾക്കില്ലെന്നും സുധാകരൻ പറഞ്ഞു. വിലക്ക് ലംഘിച്ച് പരിപാടിയിൽ പങ്കെടുത്താൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.