'വർഗീയത പറഞ്ഞിട്ടില്ല, ഞാൻ മതേതരത്വത്തിന് വേണ്ടി നിലകൊള്ളുന്നയാൾ': കോടിയേരി

താൻ പറഞ്ഞത് വർഗീയതയെങ്കിൽ അതിന് മുമ്പ് വർഗീയത പറഞ്ഞത് രാഹുലാണെന്നും കോടിയേരി പറഞ്ഞു.

Update: 2022-01-18 09:44 GMT
Editor : abs | By : Web Desk
Advertising

വർഗീയത പറയുന്നുവെന്ന കോൺഗ്രസ് ആരോപണം തള്ളി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസിലെ ന്യൂനപക്ഷ പ്രാതിനിധ്യത്തെക്കുറിച്ച് താൻ പറഞ്ഞത് വർഗീയതയല്ല. മതേതരത്വത്തിന് വേണ്ടി നിലകൊള്ളുന്നയാളാണ് താനെന്നും കോടിയേരി പറഞ്ഞു.

താൻ പറഞ്ഞത് വർഗീയതയെങ്കിൽ അതിന് മുമ്പ് വർഗീയത പറഞ്ഞത് രാഹുലാണെന്നും കോടിയേരി പറഞ്ഞു. തന്റെ വിമർശനം കോൺഗ്രസ് ദേശീയ നേതൃത്വത്തിന് എതിരെയാണ്. രാഹുൽ ഗാന്ധി പറയുന്നത് ബിജെപി നേതാവ് മോഹൻ ഭാഗവതിന്റെ നിലപാടാണ്. ഇതിനെതിരെയാണ് പ്രതികരിച്ചതെന്നും കോടിയേരി വ്യക്തമാക്കി. യുഡിഎഫ് കാലത്ത് ഭരണം നടത്തിയത് സാമുദായിക ശക്തികളെന്നും അദ്ദേഹം വിമർശിച്ചു. മതേതരത്വം കാത്തുസൂക്ഷിക്കാനെന്ന് പറഞ്ഞ് ഹിന്ദുക്കളെ ഭരണം ഏൽപ്പിക്കാനാണ് കോൺഗ്രസ് പറയുന്നത്. ഇത് ഹിന്ദുക്കളുടെ രാജ്യമാണെന്ന് രാഹുൽ ഗാന്ധി പരസ്യമായി പറഞ്ഞെന്നും കോടിയേരി കൂട്ടിച്ചേർത്തു. 

കേരളത്തിലെ കോൺഗ്രസ്,  മതന്യൂനപക്ഷത്ത ഒഴിവാക്കിയെന്നും ന്യൂനപക്ഷത്തു നിന്നുള്ള നേതാവ് മർമ പ്രധാന സ്ഥാനത്തു വേണ്ടെന്നാണ് കോൺഗ്രസിന്റെ തീരുമാനമെന്നായിരുന്നു കോടിയേരിയുടെ വിവാദ പ്രസ്താവന.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News