വര്‍ണങ്ങളിലലിഞ്ഞ് മട്ടാഞ്ചേരിയിലെ കൊങ്കണി ഹോളി; മഞ്ഞക്കുളി ആഘോഷത്തോടെ സമാപനം

ശിവരാത്രിക്കുശേഷം സ്ഥാപിച്ച കാമദേവ രൂപസങ്കൽപമായുള്ള ബോധൻ എന്ന രൂപത്തെ എഴുന്നള്ളിച്ച് അഗ്നിക്കിരയാക്കിയായിരുന്നു ആഘോഷങ്ങള്‍ക്കു തുടക്കം

Update: 2024-03-31 15:15 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: മട്ടാഞ്ചേരിയിലെ കൊങ്കണി സമൂഹത്തിന്‍റെ ഹോളി ആഘോഷത്തിന് മഞ്ഞക്കുളിയോടെ സമാപനം. മട്ടാഞ്ചേരി ചെറളായി മേഖലയിൽ നടന്ന മഞ്ഞക്കുളി ആഘോഷം കണ്ടുന്നിവര്‍ക്കെല്ലാം ആവേശം പകരുന്നതായിരുന്നു. ശിവരാത്രിക്കുശേഷം സ്ഥാപിച്ച കാമദേവ രൂപസങ്കൽപമായുള്ള ബോധൻ എന്ന രൂപത്തെ എഴുന്നള്ളിച്ച് അഗ്നിക്കിരയാക്കിയായിരുന്നു തുടക്കം. തുടർന്ന് മഞ്ഞക്കുളി ആഘോഷം നടന്നു.

ജനങ്ങൾ പരസ്പരം വർണങ്ങൾ പൂശിയാണ് ആഘോഷ ചടങ്ങിൽ പങ്കെടുത്തത്. കുട്ടികളടക്കമുള്ളവർക്കൊപ്പം ലിംഗപ്രായ ഭേദമന്യേ മുതിർന്നവരും ആഘോഷത്തിൽ പങ്കുചേർന്നു. ചെറളായി ടി.ഡി ക്ഷേത്രത്തിനു സമീപം അസ്തമയസൂര്യനെ സാക്ഷിയാക്കി ബോധനെ അഗ്നിക്കിരയാക്കിയപ്പോൾ ഒത്തുചേർന്നവർ 'ആസില്ലോ ഫോദോ മെല്ലോ മൂ ദേവാ'(ബോധന്‍ മരിച്ചല്ലോ, ദൈവമേ) എന്നു പറഞ്ഞ് നൃത്തംചവിട്ടി. തുടർന്നാണു മഞ്ഞക്കുളിയാഘോഷം നടന്നത്.

പുരുഷാരങ്ങൾ ക്ഷേത്രക്കുളത്തിലെത്തി കുളിച്ചതോടെ മഞ്ഞക്കുളിയാഘോഷം സമാപിച്ചു. അമരാവതിയിൽ ഭഗവതി ക്ഷേത്രസമീപം ബോധനെ കത്തിച്ച് വൈശ്വസമാജ തെരുവോരങ്ങളിലും ആഘോഷം നടന്നു.

കൊങ്കണി തെരുവുകളിൽ വീടുകൾക്കു മുന്നിൽ ഒരുക്കിയ മഞ്ഞളും കളറും കലക്കിയ വെള്ളം സംഘമായെത്തുന്ന പുരുഷാരവങ്ങൾക്കുമേൽ കോരിയൊഴിക്കുന്ന ചടങ്ങാണ് മഞ്ഞക്കുളി. ശിവരാത്രിയോടെ തുടങ്ങുന്ന അതിവേനലിനു മുന്നോടിയായുള്ള ചർമരോഗ സംരക്ഷണത്തിന്റെ ശാസ്ത്രീയതയും ബോധനെ കത്തിച്ച സമാജത്തിന്റെ ആനന്ദവുമായാണ് ഇതിനെ പഴമക്കാർ ചുണ്ടിക്കാട്ടുന്നത്.

Summary: The Konkani community of Mattancherry's Holi celebration ends with Manjakkuli

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News