കൂനൂർ - ഊട്ടി പാതയിൽ കാർ മറിഞ്ഞ് അപകടം; വയനാട് സ്വദേശി മരിച്ചു
വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞ് മേട്ടുപ്പാളയം വഴി വയനാട്ടിലേക്ക് പോവുകയായിരുന്നു
Update: 2022-05-19 07:03 GMT
പാലക്കാട്: കൂനൂർ - ഊട്ടി പാതയിൽ കാർ മറിഞ്ഞ് വയനാട് സ്വദേശി മരിച്ചു. പുൽപ്പള്ളി കാണികുളത്ത് വീട്ടിൽ ജോസ് (65) ആണ് മരിച്ചത്. നാല് പേർക്ക് പരിക്കേറ്റു .
വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞ് മേട്ടുപ്പാളയം വഴി വയനാട്ടിലേക്ക് പോവുകയായിരുന്നു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടമെന്ന് മേട്ടുപ്പാളയം പൊലീസ് അറിയിച്ചു. കാർ കൊക്കയിൽ നിന്ന് എടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.