കൂരാച്ചുണ്ട് ടൗൺ ജുമാ മസ്ജിദ് അണുവിമുക്തമാക്കി ഡി.വൈ.എഫ്.ഐ.
ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് വളണ്ടിയർമാരാണ് അണുനശീകരണത്തിന് നേതൃത്വം നല്‍കിയത്.
Update: 2021-04-28 09:50 GMT
കൂരാച്ചുണ്ട് ടൗൺ ജുമാ മസ്ജിദ് അണുവിമുക്തമാക്കി ഡി.വൈ.എഫ്.ഐ. കോവിഡ് പോസിറ്റീവ് ആയ വ്യക്തിക്ക് സമ്പർക്കമുണ്ടായ സ്ഥലം എന്ന നിലയിലാണ് മസ്ജിദ് അണുവിമുക്തമാക്കാന്‍ ഡി.വൈ.എഫ്.ഐ തീരുമാനിച്ചത്. ഡി.വൈ.എഫ്.ഐ ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പള്ളിയിലെ ശുചീകരണ പ്രവര്‍ത്തനം. ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് വളണ്ടിയർമാരാണ് അണുനശീകരണത്തിന് നേതൃത്വം നല്‍കിയത്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
#ഞങ്ങളുണ്ട്
മസ്ജിദ് അണുവിമുക്തമാക്കി ഡിവൈഎഫ്ഐ
കോഴിക്കോട് : കോവിഡ് പോസിറ്റീവ് ആയ വ്യക്തിക്ക് സമ്പർക്കമുണ്ടായ സ്ഥലം...
Posted by A A Rahim on Wednesday, April 28, 2021
Masjid disinfected by DYFI