കോഴിക്കോട് പെയിന്റ് ഫാക്ടറിയില്‍ വന്‍ തീപിടുത്തം
അഗ്നിശമന സേനയുടെ കൂടുതല്‍ യൂണിറ്റുകളെത്തേണ്ട സാഹചര്യമാണ് സ്ഥലത്തുള്ളതെന്നാണ് ലഭിക്കുന്ന വിവരം
ഫറോക്ക് : കോഴിക്കോട് ചെറുവണ്ണൂരില്‍ പെയിന്റ് ഫാക്ടറിയില്‍ വന്‍ തീപിടുത്തം. ഫറോക്ക് പഴയപാലത്തിന് സമീപമുള്ള ഫാക്ടറിയിലാണ് അപകടം.
പെയിന്റ് നിര്‍മാണ അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിക്കുന്ന ഗോഡൗണിലാണ് ചൊവ്വാഴ്ച വൈകിട്ട് 5.30യോടെ തീപിടുത്തമുണ്ടായത്. ടാങ്കര്‍ ലോറിയില്‍ നിന്ന് ഗോഡൗണിലേക്ക് രാസവസ്തുക്കളിറക്കുമ്പോള്‍ തീ പിടിക്കുകയായിരുന്നു. ലോറിയില്‍ ചോര്‍ച്ചയുണ്ടായിരുന്നതായാണ് വിവരം. അഗ്നിശമന സേനയുടെ നാല് യൂണിറ്റുകള്‍ തീയണയ്ക്കാന്‍ സ്ഥലത്തുണ്ട്. കൂടുതല്‍ യൂണിറ്റുകളെത്തേണ്ട സാഹചര്യമാണ് സ്ഥലത്തുള്ളതെന്നാണ് ലഭിക്കുന്ന വിവരം.
കെമിക്കലുകള്‍ ആണെന്നത് കൊണ്ടു തന്നെ തീ നിയന്ത്രണവിധേയമാക്കാന്‍ അഗ്നിശമന സേനയ്ക്ക് ബുദ്ധിമുട്ടേറുകയാണ്. വലിയ തോതില്‍ അന്തരീക്ഷത്തില്‍ പുകയും ഉയരുന്നുണ്ട്. തീപിടുത്തമുണ്ടായ സമയം ഗോഡൗണില്‍ ആളുകളുണ്ടായിരുന്നില്ല എന്നതാണ് പ്രാഥമിക നിഗമനം.