വീണ്ടും കരുതൽ: കോഴിക്കോട് യൂത്ത് ലീഗ് നേതാക്കളെയും പിടികൂടി പൊലീസ്
മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ഭയന്നാണ് പൊലീസ് നടപടി
കോഴിക്കോട്: കോഴിക്കോട് വീണ്ടും കരുതൽ തടങ്കൽ നടപടി തുടർന്ന് പൊലീസ്. യൂത്ത് ലീഗ്, എംഎസ്‌എഫ് പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം bhayannaanപൊലീസ് നടപടി.
യൂത്ത് ലീഗ് പുതുപ്പാടി പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ സി ശിഹാബ് എം എസ് എഫ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ഹർഷിദ് നൂറാംതോട് ഫുഹാദ് കൈതപ്പോയിൽ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
നേരത്തെ, യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് നിഹാൽ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷഹീൻ എന്നിവരാണ് കസ്റ്റഡിയിലായത്. തുടർന്ന് പോലീസ് സ്റ്റേഷനിൽ ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ നടക്കാവ് പോലീസ് സ്റ്റേഷനിൽ പ്രതിഷേധം നടത്തി. തുടർന്ന് എസിപിയുമായി ചർച്ച നടത്തിയ ശേഷം ഇവരെ വിട്ടയക്കുകയും ചെയ്തു.
കരുതൽ തടങ്കലില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴും എന്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയെന്നാണ് നേതാക്കൾ ചോദിക്കുന്നത്. തനിക്ക് പരിപാടിയുള്ള ജില്ലകളിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകരെ കരുതൽ തടങ്കലിൽ വെച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെനന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വിശദീകരണം. ഔദ്യോഗിക വാഹനവ്യൂഹത്തിലേക്ക് അതിക്രമിച്ച് കയറുന്നത് ഒഴിവാക്കാൻ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. അത് സത്യമണ്. എന്നാൽ ആരേയും അനധികൃതമായി കരുതൽ തടങ്കലിൽ വെച്ചതായി അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.