"നേരത്തെ കോണ്‍ഗ്രസ് വിടേണ്ട ആളായിരുന്നു ഞാന്‍" കെപി അനില്‍കുമാര്‍

"എകെ ആൻറണി തിരൂരങ്ങാടിയിൽ മത്സരിച്ചപ്പോൾ പിഡിപിക്ക് വേണ്ടി ദഫ് മുട്ടാൻ വന്നയാളാണ് സിദ്ധീഖ്"

Update: 2021-09-15 05:39 GMT
Editor : Roshin | By : Web Desk
Advertising

നേരത്തെ കോണ്‍ഗ്രസ് വിടേണ്ട ആളായിരുന്നു താനെന്നും കോണ്‍ഗ്രസില്‍ തീവെട്ടിക്കൊള്ളയാണെന്നും കെപി അനില്‍കുമാര്‍. സമയത്തെ രാഹുൽ ഗാന്ധിയും കെസി വേണുഗോപാലും അഭിപ്രായം പറയുന്നവരെ അവഗണിക്കുന്നുവെന്നും കൂടുതൽ പേർ കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉമ്മൻ ചാണ്ടിയില്ലെങ്കിൽ ടി സിദ്ധിഖ് ഇല്ല. എകെ ആൻറണി തിരൂരങ്ങാടിയിൽ മത്സരിച്ചപ്പോൾ പിഡിപിക്ക് വേണ്ടി ദഫ് മുട്ടാൻ വന്നയാളാണ് സിദ്ധീഖ്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റായിരുന്ന സമയത്ത് കേരളം മുഴുവന്‍ യാത്ര നടത്തി വന്ന തന്നെ പാര്‍ട്ടിയില്‍ നിന്നും ടി സിദ്ദിഖിന് വേണ്ടിയാണ് നീക്കം ചെയ്തത്. പിന്നെ 5 വര്‍ഷം പാര്‍ട്ടിയില്‍ തനിക്ക് പോസ്റ്റില്ലായിരുന്നു. മറ്റു പലരുമായായും ടി സിദ്ദിഖിന് അന്തർധാരയുണ്ടെന്നും കെപി അനില്‍കുമാര്‍ പറഞ്ഞു.

ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ് കാഴ്ചക്കാന്‍റെ റോളിലാണെന്ന് കെപി അനില്‍കുമാര്‍. കോണ്‍ഗ്രസ് മാര്‍ഗരേഖയുണ്ടാക്കാന്‍ പ്രശാന്ത് കിഷേറിനെ വര്‍ക്കിംഗ് കമ്മിറ്റിയിലെടുത്ത നടപടി കോണ്‍ഗ്രസിന്‍റെ നാശത്തിനാണെന്ന് കെപി അനില്‍ കുമാർ പറഞ്ഞു.

ഇന്തിരാഗാന്ധിയുടെ ചിതാഭസ്മം പയ്യമ്പലം ബീച്ചില്‍ നിമജ്ജനം ചെയ്തപ്പോള്‍ മലിനമായി എന്നു പറഞ്ഞയാളാണ് കെ സുധാകരന്‍. കെ മുരളീധരന്‍ അച്ചടക്കം പഠിപ്പിക്കേണ്ട. കമ്മ്യൂണിസ്റ്റ് വിരോധമാണ് കോൺഗ്രസിൻറെ മുഖമുദ്രയെന്നും ആത്മാർത്ഥതയുടെ സത്യസന്ധതയുടെയും പ്രതീകമാണ് സിപിഎം പ്രവര്‍ത്തകരെന്നും അനില്‍കുമാര്‍ പറഞ്ഞു.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News