കെഎസ്ഇബി വാഴ വെട്ടിയ സംഭവം; കർഷകന് നഷ്ടപരിഹാരം കൈമാറി

കോതമംഗലം എംഎൽഎ ആൻ്റണി ജോണാണ് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുകയായ 3.50 ലക്ഷം രൂപ കൈമാറിയത്

Update: 2023-08-17 04:23 GMT
Advertising

കൊച്ചി: മൂവാറ്റുപുഴ വാരപ്പെട്ടിയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുമെന്ന കാരണം പറഞ്ഞ് കെഎസ്ഇബി വാഴകൾ വെട്ടിനശിപ്പിച്ച സംഭവത്തിൽ കർഷകന് നഷ്ടപരിഹാരം കൈമാറി. കോതമംഗലം എംഎൽഎ ആൻ്റണി ജോണാണ് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുകയായ 3.50 ലക്ഷം രൂപ കൈമാറിയത്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു തുക കർഷകനായ തോമസിന് നൽകിയത്. 

വാരപ്പെട്ടിയിലെ കാവുംപുറം തോമസിന്‍റെ 406 വാഴകളാണ് വാഴയില തട്ടി ലൈൻ തകരാറായെന്ന കാരണം ചൂണ്ടിക്കാട്ടി കെഎസ്ഇബി വെട്ടിക്കളഞ്ഞത്. ഓണവിപണി മുന്നിൽ കണ്ട് ഇറക്കിയ വിളവ് ഒരു മുന്നറിയിപ്പ് പോലും നൽകാതെയാണ് നശിപ്പിച്ചത്. ഇടുക്കി കോതമംഗലം 220 കെ വി ലൈൻ തകരാറിയപ്പോൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് വാഴകൃഷി വെട്ടിയതെന്നായിരുന്നു കെഎസ്ഇബിയുടെ വിശദീകരണം.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News