പെരുമഴയിൽ കെ.എസ്.ഇ.ബി.ക്ക് കോടികളുടെ നഷ്ടം: നാല് ലക്ഷം കണക്ഷനുകൾ തകരാറിലായി
നിരവധി ട്രാൻസ്ഫോമറുകൾ കേടായി. വൈദ്യുതി പുനസ്ഥാപിക്കാൻ ടാസ്ക്ക് ഫോഴ്സ് രൂപീകരിച്ചു. ജലനിരപ്പ് ഉയർന്നെങ്കിലും ഇടുക്കി അടക്കമുള്ള ഡാമുകളുടെ ഷട്ടറുകൾ തുറക്കേണ്ടെന്നാണ് തീരുമാനം.
പെരുമഴയിൽ കെ.എസ്.ഇ.ബി.ക്ക് കോടികളുടെ നഷ്ടം. നിരവധി ട്രാൻസ്ഫോമറുകൾ കേടായി. വൈദ്യുതി പുനസ്ഥാപിക്കാൻ ടാസ്ക്ക് ഫോഴ്സ് രൂപീകരിച്ചു. ജലനിരപ്പ് ഉയർന്നെങ്കിലും ഇടുക്കി അടക്കമുള്ള ഡാമുകളുടെ ഷട്ടറുകൾ തുറക്കേണ്ടെന്നാണ് തീരുമാനം.
കുത്തിയൊലിച്ചെത്തിയ വെള്ളവും ആഞ്ഞുവീശിയ കാറ്റും കെഎസ്ഇബിക്ക് വരുത്തിയ നഷ്ടം 13.67 കോടി രൂപ. 60 ട്രാൻസ്ഫോമറുകൾ തകരാറിലായി. 339 ഹൈ ടെൻഷൻ പോസ്റ്റുകളും 1398 ലോ ടെൻഷൻ പോസ്റ്റുകൾക്കും കേടുപാട്. നാലു ലക്ഷത്തിലധികം വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കപ്പെട്ടതിലൂടെ ഇരുട്ടിലായ പ്രദേശങ്ങളിൽ വെളിച്ചമെത്താൻ ഇനിയും വേണം ദിവസങ്ങൾ. കൂടുതൽ നാശനഷ്ടം പത്തനംതിട്ട , പാലാ, തൊടുപുഴ സർക്കിളുകളിലാണ്.
വൈദ്യുതി പുനസ്ഥാപിക്കാൻ കെ.എസ്.ഇ.ബി.ക്ക് കീഴിലെ 25 സർക്കിളുകളിലും ടാസ്ക്ക് ഫോഴ്സ് രൂപീകരിച്ചു. ഉറുമി, പെരുംതേനരുവി ജലവൈദ്യുത പദ്ധതികളിൽ 10 മെഗാവാട്ട് ഉത്പാദനം തകരാറിലായത് പരിഹരിക്കാനായി. ജലനിരപ്പ് ഉയർന്നെങ്കിലും തത്കാലം ഇടുക്കി, കക്കി, ഇടമലയാർ ഡാമുകൾ തുറക്കില്ല. ഇടുക്കി, ഇടമലയാർ, ബാണാസുര സാഗർ, ഷോളയാർ എന്നിവിടങ്ങളിൽ വൈദ്യുതി ഉത്പാദനം കൂട്ടി ജലനിരപ്പ് നിയന്ത്രിക്കാൻ തീരുമാനിച്ചു.