കെ.എസ്.ഇ.ബിയിൽ അംഗീകാരമുള്ള യൂനിയന്‍ സി.ഐ.ടി.യു മാത്രം; ഹിത പരിശോധനയിൽ ചരിത്ര വിജയം

ഐ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി യൂനിയനുകൾക്ക് അംഗീകാരം നഷ്ടമായി

Update: 2022-04-30 10:55 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: കെ.എസ്.ഇ.ബിയിൽ നടന്ന അഞ്ചാമത് ഹിതപരിശോധനയിൽ സി.ഐ.ടി.യു മുന്നേറ്റം. ഏഴ് യൂനിയനുകൾ മത്സരിച്ച ഹിത പരിശോധനയിൽ 53 ശതമാനത്തിലധികം വോട്ട് നേടിയാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് വർക്കേഴ്സ് അസോസിയേഷൻ(സി.ഐ.ടി.യു) ചരിത്ര വിജയം നേടിയത്. ഇതോടെ, കെ.എസ്.ഇ.ബിയിലെ ഏക അംഗീകൃത യൂനിയനായിരിക്കുകയാണ് സി.ഐ.ടി.യു.

കഴിഞ്ഞ തവണ അംഗീകാരം നേടിയ ഐ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി യൂനിയനുകൾക്കും ഇത്തവണ അംഗീകാരം നഷ്ടമായി. കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷന് 14.93%, യുനൈറ്റഡ് ഇലക്ട്രിസിറ്റി എംപ്ലോയിസ് ഫ്രണ്ടിന് 14.87%, കേരള വൈദ്യുതി മസ്ദൂർ സംഘത്തിന് 8.21%, കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി വർക്കേഴ്‌സ് യൂനിയന് 5.61%, കേരള ഇലക്ട്രിസിറ്റി എക്‌സിക്യൂട്ടീവ് സ്റ്റാഫ് ഓർഗനൈസേഷന് 2.47%, ഇലക്ട്രിസിറ്റി എംപ്ലോയിസ് ഫെഡറേഷന് .6% എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്.

കെ.എസ്.ഇ.ബിയെ പൊതുമേഖലയിൽ സംരക്ഷിക്കുക, തൊഴിൽ സുരക്ഷ ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് സി.ഐ.ടി.യു ഹിതപരിശോധനയിൽ പങ്കെടുത്തത്. രാവിലെ എട്ടു മണിയോടെ കാക്കനാട് സിവിൽ സ്റ്റേഷനിലെ ലേബർ കമ്മീഷണറുടെ ഓഫീസിൽ ആരംഭിച്ച വോട്ടെണ്ണൽ രണ്ട് മണിയോടെ പൂർത്തിയായി. ആകെ 76 ബുത്തുകളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്.

Summary: Historic victory for CITU in the 5th referendum held at KSEB

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News