ഏപ്രിലിലും കെഎസ്ഇബി സർചാർജ് പിരിക്കും; നീക്കം 14.8 കോടി നഷ്ടം നികത്താൻ
യൂണിറ്റിന് ഏഴ് പൈസ വെച്ചാണ് സർചാർജ് പിരിക്കുന്നത്
Update: 2025-03-27 12:43 GMT


തിരുവനന്തപുരം: ഏപ്രിലിലും സർചാർജ് പിരിക്കുമെന്ന് കെഎസ്ഇബി. അടുത്തമാസം യൂണിറ്റിന് ഏഴ് പൈസ വെച്ചാണ് സർചാർജ് പിരിക്കുക. ഫെബ്രുവരിയിൽ 14.83 കോടിയുടെ അധിക ബാധ്യതയുണ്ടായതിനാൽ ഈ തുക അടുത്തമാസം പിരിച്ചെടുക്കാനാണ് കെഎസ്ഇബിയുടെ നീക്കം. ഈ മാസം പ്രതിമാസ ബില്ലിങ്ങുകാർക്ക് യൂണിറ്റിന് ആറ് പൈസയും ദ്വൈമാസ ബില്ലിങ്ങുകാർക്ക് എട്ട് പൈസയായിരുന്നു സർചാർജ്
ഫെബ്രുവരിയിലും വൈദ്യുതിക്ക് സർചാർജ് യൂണിറ്റിന് 10 പൈസ വെച്ച് പിരിച്ചിരുന്നു. 2024 ഡിസംബറിൽ വൈദ്യുതി വാങ്ങിയതിൽ 18.13 കോടിയുടെ അധികബാധ്യതയുണ്ടായതുകൊണ്ടായിരുന്നു ഫെബ്രുവരിയിൽ സർചാർജ് പിരിച്ചത്.
വാർത്ത കാണാം: