ചട്ടങ്ങൾ ലംഘിച്ച് കെഎസ്ആർടിസി ഡയറക്ടർ ബോർഡ് യോഗം; കെ-സ്വിഫ്റ്റ് ജനറൽ മാനേജർ പങ്കെടുത്തു
നവംബർ 11ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ ചേർന്ന ബോർഡ് യോഗത്തിലാണ് ചട്ട വിരുദ്ധമായി കെ-സ്വിഫ്റ്റ് ജനറൽ മാനേജർ കെ.വി.രാജേന്ദ്രനും പങ്കെടുത്തത്
ചട്ടങ്ങൾ ലംഘിച്ച് കെഎസ്ആർടിസി ഡയറക്ടർ ബോർഡ് യോഗം.ബോർഡ് അംഗമല്ലാതിരുന്നയാൾ യോഗത്തിൽ പങ്കെടുത്തു.കെ - സ്വിഫ്റ്റ് ജനറൽ മാനേജർ കെ.വി.രാജേന്ദ്രനാണ് യോഗത്തിൽ പങ്കെടുത്തത്.ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് ഡയറക്ടർ ബോർഡംഗമല്ലാത്ത കെ - സ്വിഫ്റ്റ് ജി എം കെ വി രാജേന്ദ്രൻ പങ്കെടുത്തത്. യോഗത്തിന്റെ ദൃശ്യങ്ങൾ മീഡിയാവണിന് ലഭിച്ചു. യോഗത്തിൽ ആരൊക്കെ പങ്കെടുക്കണമന്ന് തീരുമാനിക്കാൻ ചെയർമാന് അധികാരമുണ്ടെന്ന് കെഎസ്ആർടിസി സി. എം. ഡി ബിജു പ്രഭാകർ പ്രതികരിച്ചു.
രാഷ്ട്രീയക്കാരെ ഒഴിവാക്കി ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തിയാണ് കെ.എസ്.ആർ.ടി.സി. ഡയറക്ടർ ബോർഡ് പുനസംഘടിപ്പിച്ചത്. കെ.എസ്.ആർ.ടി.സി. സിഎംഡി ചെയർമാനും, ധനകാര്യ അഡിഷണൽ സെക്രട്ടറി,ഗതാഗത ജോയിന്റ് സെക്രട്ടറി, ഗതാഗത കമ്മീഷണർ, നാറ്റ്പാക് ഡയറക്ടർ എന്നിവർ സ്ഥിരം അംഗങ്ങളും കേന്ദ്ര ഗതാഗത വകുപ്പ്, റെയിൽവെ ബോർഡ് എന്നിവയിൽ നിന്ന് ഓരോ പ്രതിനിധിയുമുൾപ്പെടെ ഏഴു പേരാണ് ബോർഡിലുള്ളത്.
നവംബർ 11ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ ചേർന്ന ബോർഡ് യോഗത്തിലാണ് ചട്ട വിരുദ്ധമായി കെ-സ്വിഫ്റ്റ് ജനറൽ മാനേജർ കെ.വി.രാജേന്ദ്രനും പങ്കെടുത്തത്.കെ.വി രാജേന്ദ്രൻ പങ്കെടുത്തതിനെ കെഎസ്ആർടിസി സി.എം.ഡി. ബിജു പ്രഭാകർ ന്യായീകരിച്ചു.